അഭിനയരംഗത്ത് സജീവമായി തുടരുകയാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ 13 വർഷക്കാലമായി സിനിമയിൽ അഭിനയിച്ചിടട്ട്. 43ചിത്രങ്ങൾ ഇതിനോടകം ചെയ്തിട്ടുണ്ട് എന്നും താരം അഭിമുഖത്തിൽ പരാമർശിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞവർഷം എടുത്ത ഇടവേളയെ കുറിച്ചും നടൻ തുറന്നു പറഞ്ഞു. മലയാളത്തിൽ കൊത്ത ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
അതിനുശേഷം താരത്തിന് സംഭവിച്ച ആരോഗ്യപ്രശ്നത്തെക്കുറിച്ചുമെല്ലാം ദുല്‍ഖര്‍ അഭിമുഖത്തിൽ വ്യക്തമാക്കി. അഭിമുഖത്തിനിടെ മമ്മൂട്ടിയെക്കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്. 42–43 സിനിമകള്‍ താന്‍ ചെയ്തുവെന്ന് ദുല്‍ഖര്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ, അച്ഛന്‍ മമ്മൂട്ടി 400 സിനിമ പിന്നിട്ടുകഴിഞ്ഞു, താങ്കള്‍ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് എന്നായിരുന്നു അവതാരകൻ നൽകിയ മറുപടി.
മലയാളത്തിൽ താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമായ കൊത്ത ബോക്സ് ഓഫീസിൽ അത്ര വിജയം നേടിയിരുന്നില്ല. വലിയ ഹൈപ്പോട് കൂടിയായിരുന്നു ചിത്രം പുറത്ത് വന്നിരുന്നത്. എന്നാൽ താരത്തിന് വലിയ രീതിയിലുള്ള ക്ഷീണം ആയിരുന്നു ചിത്രം സമ്മാനിച്ചത്.
മലയാളത്തിൽ മാത്രമല്ല ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലും താരം വളരെയധികം സജീവമാണ്. തമിഴിലും തെലുങ്കിലും ഒക്കെ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോൾ ഉള്ളത്. താരത്തിന്റെ അടുത്ത മലയാള ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.