സീരിയലിലും സിനിമയിലും ഒരുപാട് വേഷങ്ങൾ അഭിനയിച്ച താരമാണ് നീന കുറുപ്പ്. മമ്മൂട്ടിയുടെ സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നതത്. എന്നാൽ അദ്യം ചെറിയ വേഷത്തിലായിരുന്നു താരം എത്തിയത് എന്നാൽ പിനീട് ആദ്യമായി നായികയുടെ വേഷം ചെയ്യുന്നതും മമ്മുട്ടിയുടെ കൂടെയാണ്.
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി നായിക ആയി എത്തിയത്. അഭിനയ ജീവിതത്തിൽ എത്തി ഇപ്പോൾ 35 വർഷക്കാലം ആയിരിക്കുകയാണ് താരം. ഇന്നും അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരം ഉണ്ട്. ഇനിയും ഒരുപാട് സിനിമയിയാണ് തരത്തിന്റേതായി പുറത്ത് വരാൻ ഉള്ളത്. സിനിമയിൽ മാത്രമല്ല സീരിയലിലും താരം സജീവമാണ്. ഇപ്പോൾ ഇതാ ഏതാണ്ട് 20 വര്ഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെയാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിക്ക് ശേഷം വലിയ വേഷങ്ങൾ ഒന്നും താരത്തിന് കിട്ടാതെ ആയി. നായികയുടെ കൂട്ടുകാരി ആയിട്ടും അനിയത്തിയായിട്ടുമാണ് താരം പിന്നീട് സിനിമയിൽ എത്തിയത്. അഭിനയ ജീവിതം അവസാനിച്ചു എന്ന നിമിഷത്തിലാണ് വീണ്ടും ഒരു സിനിമയിൽ അവസരം ലഭിച്ചത്.
ഒരു ദിവസം രാത്രിയിലാണ് താരം ലൊക്കേഷനിൽ എത്തുന്നത്. ഒരുപാട് ലൊക്കേഷനിൽ നല്ല വേഷം ആണെന് പറഞു വിളിച്ചു അവസാനം എന്തെകിലും ചെറിയ വേഷങ്ങൾ ആണ് ലഭിക്കുന്നത് അത്കൊണ്ട് തന്നെ താരം മനസ്സ് മടുത്താണ് അവിടെ എത്തിയത്. ലൊക്കേഷനിൽ എത്തിയ നീനയെ അന്ന് രാത്രി തന്നെ സംവിധായകർ അവരുടെ റോമിലേക്ക് വിളിക്കുകയുണ്ടായി. അദ്യം മടി കാണിച്ചെങ്കിലും രാത്രിയിൽ റൂമിലേക്ക് വിളിച്ച സംവിധായകന്മാരോട് രണ്ട് വാക്ക് പറയാൻ കുടിയാണ് താരം അവിടേക്ക് പോയത്. എന്നാൽ റൂമിൽ ഉണ്ടായത് താൻ വിചാരിക്കാത്ത സംഭവങ്ങലാണ്. ദുഷ്ടന്മാരായ സംവിധായകരെ മനസ്സിൽ വിചാരിച്ചു ചെന്നപ്പോൾ കണ്ടത് പാവങ്ങളായ റാഫിയും മെക്കാർട്ടിനും. യാത്ര സുഖം ആയിരുന്നോ റൂം പ്രശ്നം ഇല്ലാലോ എനായിരുന്നു അവരുടെ ചോദ്യം. ശേഷം ഇവരുടെ സിനിമയിൽ ഏത് വേഷം കിട്ടിയാലും ചെയ്യും എന്ന് താരം അപ്പോൾ തന്നെ മനസ്സിൽ കരുതി. ദിലീപ് നായകനായി എത്തിയ പഞ്ചാബി ഹൌസ് എന്ന സിനിമയിലേക്കാണ് ഇവർ തന്നെ വിളിച്ചത്. നായികയുടെ കൂടെ മുഴു നീളൻ വേഷമാണ് നീനക്ക് ലഭിച്ചത് ഇന്നും മലയാളകൾ ഓർത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്.