in

‘സ്വപ്നം പൂവണിഞ്ഞു, ദൈവത്തിന് നന്ദി’, മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് ദിലീപും കാവ്യയും ആശംസകളുമായി സോഷ്യൽ മീഡിയയും

നടൻ ദിലീപിന്റെ മകൾ മീനാക്ഷി എംബിബിഎസ് പഠനം വിജയകരമായി പൂർത്തിയാക്കി. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് നേടിയത്. ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും, സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കാവ്യമാധനവും മീനാക്ഷിയെ അഭിനന്ദിച്ച് സന്തോഷം പങ്കിട്ടു. മീനാക്ഷിയുടെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനുമുള്ള ഫലമാണ് ഈ നിമഷമെന്ന് കാവ്യ കുറിച്ചു. ‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾ അഭിമാനിക്കുന്നു’- കാവ്യ മാധവൻ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വീഡിയോകള്‍ ആയിരുന്നു.

Written by admin

ഗോപി സുന്ദര്‍ എത്ര പെട്ടെന്നാല്ലേ നിങ്ങളെ വിട്ടിട്ട് പോയതെന്ന് അമൃതയോട് ആരാധകന്‍റെ ചോദ്യം, നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെയെന്ന മറുപടിയുമായി സോഷ്യൽ മീഡിയ

സ്ത്രീകൾ ഒരിക്കലും വിവാഹം കഴിക്കരുത്!!!! ശക്തമായ വാക്കുകളുമായി ഭാമ