in

ഗോപി സുന്ദര്‍ എത്ര പെട്ടെന്നാല്ലേ നിങ്ങളെ വിട്ടിട്ട് പോയതെന്ന് അമൃതയോട് ആരാധകന്‍റെ ചോദ്യം, നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെയെന്ന മറുപടിയുമായി സോഷ്യൽ മീഡിയ

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നാലെ അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞു.

ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങളുടെ കമന്റിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത പങ്കുവച്ചത്. നിരവധി പേര്‍ താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നെത്തിയിട്ടുണ്ട്. എന്നാല്‍ പതിവു പോലെ ചിലര്‍ അനാവശ്യ കാര്യങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.

”വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദര്‍ വിട്ടിട്ടു പോയത്. അയാള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ നിങ്ങളോടുള്ള ബന്ധത്തില്‍ കെയര്‍ ചെയ്യാമായിരുന്നു” എന്നായിരുന്നു അമൃതയുടെ പോസ്റ്റില്‍ വന്നൊരു കമന്റ്. പിന്നാലെ ആ ഈ കമന്റിന് മറുപടിയുമായി ആരാധകര്‍ എത്തുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ, നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിയാല്‍ പോരെ, അതല്ലേ നല്ലത് എന്നാണ് ആരാധകര്‍ കമന്റിട്ടയാളോട് ചോദിക്കുന്നത്. അമൃത ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Written by admin

മുക്തയുടെ കണ്മണിക്ക് എട്ടാം പിറന്നാൾ, എന്റെ സന്തോഷവും സമാധാനവുമെല്ലാം നീയാണെന്ന് മുക്ത, ആശംസകളുമായി സോഷ്യൽ മീഡിയ

‘സ്വപ്നം പൂവണിഞ്ഞു, ദൈവത്തിന് നന്ദി’, മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് ദിലീപും കാവ്യയും ആശംസകളുമായി സോഷ്യൽ മീഡിയയും