സമൂഹമാധ്യമത്തിലൂടെ ഈ അടുത്തകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അമൃതയുടെയും ബാലയുടെയും വിവാഹമോചനം. വിവാദം രൂക്ഷമായതിന് പിന്നാലെ ബാലയ്ക്കെതിരെ അമൃത പരാതി നൽകുകയും ബാലയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം നൽകിയ അഭിമുഖത്തിലൂടെ വിവാഹിതനാകുന്നു എന്ന ബാല വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ബാലയുടെയും കോകിലയുടെയും വിവാഹം നടന്നത്.
നാലാം വിവാഹ ജീവിതത്തിലേക്ക് ബാല കടന്നതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പുതിയ ചിത്രം പങ്കുവച്ച് അമൃത സുരേഷ് വീണ്ടും രംഗത്തെയാണ്. നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അമൃത സുരേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കൈ കൂപ്പി പിടിച്ചിരിക്കുന്ന ഇമോജിയാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃതയുടെ ഈ ചിരിയാണ് വേണ്ടതെന്നും ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ എന്നൊക്കെയായിരുന്നു ആരാധകർ നൽകിയ കമന്റുകൾ
ബാല നാലാം വിവാഹം ചെയ്തിരിക്കുന്നത് മാമന്റെ മകൾ കോകിലയാണ് താരത്തെ വിവാഹം വധു . കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം സംഘടിപ്പിച്ചത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിനുശേഷം മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും താരങ്ങൾ മറുപടി നൽകിയിരുന്നു.