in

അഥീനയുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ, സീമ ജി നായർ

സീമ ജി നായർ കാൻസറിനോട് പോരാടുന്ന അഥീനയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് വൈറലാവുന്നു. അഥീനയുടെ ജീവൻ പിടിച്ചു നിർത്താനായി എല്ലാവരും ഒന്നിക്കണമെന്ന് സീമ പറയുന്നു. അഥീനയുടെ ആഗ്രഹ പ്രകാരമാണ് സീമ കുടുംബത്തെ സന്ദർശിച്ചത്. ശരണ്യയുടെ മരണമറിയാത്ത അഥീന ശരണ്യയെക്കുറിച്ചും ചോദിച്ചു. സുഖമായി ഇരിക്കുന്നുവെന്നാണ് താൻ മറുപടി കൊടുത്തതെന്നും സീമ കുറിച്ചു

സീമ ജി. നായരുടെ കുറിപ്പ്:

എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ് അവൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്.. ജോലി ചെയ്തു തുടങ്ങുമ്പോൾ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാൻ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല..

ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം.. CLIVALCHORDOMA (ക്ലൈവൽ കോർഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.. ഒരു വർഷത്തിനിടെ 9 സർജറികൾ.. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു.. നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂൾബാർ അതിൽ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്പും ചോദ്യ ചിഹ്നമാണ്..

കുറച്ചു ദിവസങ്ങൾക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോൺ എനിക്ക് വന്നിരുന്നു.. അവൾക്കു എന്നെ ഒന്ന് കാണണം എന്ന്.. ഞാൻ പോയി അവളെ കണ്ടിരുന്നു.. കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു.. ഇടയ്ക്കിടെ അവൾ ചോദിച്ചു ശരണ്യക് എങ്ങനെ ഉണ്ടെന്ന്.. ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമർത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു..

ഞാൻ തിരികെ പോരുമ്പോൾ ‘പോകുവാണോ’ എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നു.. അവളുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നിങ്ങൾ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തട്ടെ, സ്‌നേഹത്തോടെ സീമ..

Written by admin

വേദനരഹിത പ്രസവമാണ് തിരഞ്ഞെടുത്തത്,ലേബർ റൂമിൽ ഭർത്താവും കൂടെയുണ്ടായിരുന്നു, ആ സാമീപ്യം ആശ്വാസം നൽകി- അശ്വതി

മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിക്കാന്‍ തടി കൂട്ടി, എന്നാല്‍