മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളില്‍ നടി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതിരിപ്പിച്ചു. ഹാസ്യ കഥാപാത്രങ്ങളാണ് അധികവും പൊന്നമ്മ അവതരിപ്പിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിലും താരം തിളങ്ങുകയാണ്. നാടകത്തില്‍ നിന്നുമാണ് പൊന്നമ്മ സിനിമയിലേക്ക് എത്തുന്നത്. ദിലീപ് നായകനായ പടനായകന്‍ ആണ് ആദ്യ ചിത്രം. ഇപ്പോള്‍ മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിക്കാന്‍ വേണ്ടി തടി കൂട്ടിയതിനെ കുറിച്ചാണ് പൊന്നമ്മ ഇപ്പോള്‍ പറയുന്നത്.
സിബിസാര്‍ പറഞ്ഞിട്ട് ലോഹിസാറിനെ കാണുന്നതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഉദ്യാനപാലകനില്‍ മമ്മൂട്ടിയുടെ ചേച്ചിയായി. ഭൂതക്കണ്ണാടിയിലും മമ്മുക്കയുടെ ചേച്ചിയാകാന്‍ വിളിച്ചു. അല്‍പ്പം കൂടി തടി കൂട്ടണമെന്ന് ലോഹിസാര്‍ പറഞ്ഞു. താന്‍ മട്ടന്‍സൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തില്‍ അന്നും ഇന്നും നിയന്ത്രണമില്ല. തടികൂടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ് കയ്യൊടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയില്‍ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാര്‍ക്കറ്റുണ്ടായി എന്നും പൊന്നമ്മ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് പൊന്നമ്മ ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. 194 ഓളം സിനിമകളില്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ആലീസ് ഇന്‍ പാഞ്ചാലിനാട് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലാക്ക് കോഫി ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.