മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരില്‍ അമൃത ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാര്‍ ചേര്‍ന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥികളായും ഇരുവരും എത്തിയിരുന്നു.
നടന്‍ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതര്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യല്‍ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.
പ്രവസശേഷം വർധിച്ച ശരീരഭാരം വർക്കൗട്ടിലൂടെ കുറച്ചതിനെ കുറിച്ചും അമൃത പറയുന്നതിങ്ങനെ, വാക്കുകൾ, വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ് ഭാരം. വര്‍ക്കൗട്ട് ചെയ്ത് കുറച്ചതാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട്. പിന്നെ പാപ്പുവുമുണ്ട്, സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹമുള്ളത്. ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് ൻഷ്ടമാവുകയാണ്. എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. രക്ഷിതാക്കളൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. തന്റെ സഹോദരനാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. രണ്ടുപേരും നല്ല കൂട്ടുകാരാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്. യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട്. അത് വലിയ സന്തോഷവും ആശ്വാസവും എനിക്ക് നൽകുന്നുണ്ട്