in ,

ഭർത്താക്കന്മാർക്ക് എന്താ ലേബർ റൂമിൽ കാര്യം: തുറന്നു പറച്ചിലുമായി അശ്വതി ശ്രീകാന്ത്

അവതാരികയായി വന്ന് മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെയാണ് താരം ഒരു കുഞ്ഞിൻറെ അമ്മ ആയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തൻറെ രണ്ടാമത്തെ മകളെ വീട്ടിലേക്ക് കൊണ്ടുവന്ന  സന്തോഷവും ഇനി ചക്കപ്പഴ ത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ഭർത്താവ് ഡെലിവറി സമയത്ത് ഒപ്പമുണ്ടായിരുന്നതിനെക്കുറിച്ചും തുറന്നുപറയുകയാണ്.

ഗർഭിണിയായിരിക്കുമ്പോഴാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്.ചാനലിലൂടെ ഗർഭിണിയാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്ക് ഉള്ള ടിപ്സ് ആണ് താരം പങ്കുവെച്ചത്. ഗർഭിണിയായിരിക്കെ താരം ചക്കപ്പഴം എന്ന സീരിയൽ സജീവമായിരുന്നു ഇപ്പോൾ ഡെലിവറി കഴിഞ്ഞതിനാൽ ഏറെക്കാലത്തെ ഇടവേള എടുക്കുകയാണെന്നും  കുഞ്ഞിന് ഒരു പ്രാപ്തി ആകുന്നതുവരെ അഭിനയിക്കില്ലെന്നും അശ്വതി വെളിപ്പെടുത്തി. ലേബർ റൂമിൽ ഭർത്താവ് ഉണ്ടായിരുന്നു അത് തൻറെ ആഗ്രഹം ആയിരുന്നു അത് ഭർത്താവ് ശ്രീകാന്ത് സാധിച്ചു തന്നു എന്നും താരം  പറഞ്ഞു.

അമ്മയായത്മുതലുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.  പുതിയ വീഡിയോയും ആരാധകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി എത്തിയത്. യൂട്യൂബ് ചാനൽ വളരെ അധികം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ലക്ഷം സബ്സ്ക്രൈബ് സ്വന്തമാക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

Written by admin

ബിക്കിനിയിൽ ഹോട്ടായി അമല പോൾ..ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.. വൈറൽ ചിത്രങ്ങൾ കാണാം… !!!

വർക്കൗട്ടിലൂടെയാണ് പ്രസവശേഷമുണ്ടായ ശരീര ഭാരം കുറച്ചത്, അമൃത സുരേഷ്