in

അമ്മയ്ക്ക് കൊടുത്ത വാക്ക്, പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ, വലിയ വിജയത്തിന്റെ സന്തോഷം പങ്കിട്ട് സാ​ഗർ സൂര്യ

‘തട്ടീം മുട്ടീം’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് സാഗർ സൂര്യ. പിന്നീട് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ച സാഗർ കുരുതി, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലൂടെയാണ് സാഗർ എന്ന വ്യക്തിയെ പ്രേക്ഷകർ അടുത്തറിയുന്നത്. മത്സരം പത്താം ആഴ്ച്ച പിന്നിട്ടപ്പോഴാണ് സാഗർ ഹൗസിൽ നിന്ന് പുറത്തായത്. ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആ ദിനം തന്നെ മാസ് എൻട്രി വീണ്ടും ആ വീട്ടിലേക്ക് നടത്താൻ ആയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സാഗർ.

കഴിഞ്ഞ വർഷം ഒരു മെയ് 28ന്, ബിഗ്‌ബോസ് സീസൺ 5 ലെ എന്റെ അറുപത്തി മൂന്നാമത്തെ ദിവസം, ഒരു കിടിലൻ തോൽവിയും നല്ല സങ്കടവുമൊക്കെയായി പുറത്തിറങ്ങിയപ്പോൾ ആകെ തോന്നിയ ഒരാശ്വാസം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ, അമ്മയെ ക്കുറിച്ച് പറയാനും ഒരു ചെറിയ മെസ്സേജ് കൊടുക്കാനും ഒക്കെ കഴിഞ്ഞല്ലോ എന്നായിരുന്നു. നഷ്ടങ്ങളും തോൽവിയുമൊക്കെ മ്മടെ നെഞ്ചിലിരുന്ന് ചിലപ്പോൾ ഒരു കുത്തല്ണ്ട്ട്ടാ. നല്ല കിണ്ണം കാച്ചിയ ഒരു പെടപ്പാണത്.

പക്ഷെ പടച്ചോനുണ്ട്ട്ടാ. മണിക്കൂറുകൾക്കുള്ളിൽ എനിക്ക് വന്നത് ശരിക്കും പടച്ചോന്റെ ഒരു ഫോൺ കോൾ ആയിരുന്നു. ഒരു വലിയ സിനിമയിലേക്കുള്ള അവസരവുമായി ജോജു ചേട്ടന്റെ ആ കോൾ അന്ന് അറ്റൻഡ് ചെയ്യുമ്പോൾ, ഈ വർഷം അതേ മെയ് 28ന്, ‘പണി’ എന്ന ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു അതിഥിയായി ബിഗ്‌ബോസ് വീടിനുള്ളിലേക്ക് കയറിചെല്ലാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വർഷം എനിക്ക് തിരികെ തന്നത് ഒരു വലിയ വിജയം തന്നെയാണ്.മ്മടെ പടച്ചോൻ, പുള്ളി ഒരു സംഭവമാണ്..ട്ടാ- സാഗർ കുറിച്ചു.

നമ്മൾ എല്ലാരും ജയിക്കോടാ ഒരീസം….അതിപ്പോ ഞാൻ ജയിച്ചാലു നീ ജയിച്ചാലും ഒരേ സന്തോഷവും അഭിമാനവും തന്നാ….നിന്നോട് എപ്പോഴും പറയാറുള്ള പോലെ തന്നെ ഇത് നിൻ്റെ ടൈമാണളിയാ…അടിച്ച് കേറി വാ..അമ്മയുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവുമാണ്- സാഗറിന് ആശംസകൾ അറിയിച്ചുകൊണ്ട് ബിഗ് ബോസ് താരമായ വിഷ്ണു ജോഷി കുറിച്ചു. അമ്മയുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവുമാണ് എന്ന് ശ്രുതി ലക്ഷ്മി എഴുതിയപ്പോൾ, നിന്നെക്കുറിച്ചു അഭിമാനം എന്നാണ് സെറീന കുറിച്ചത്.

Written by admin

കാറ്റത്തു ആടിയുലഞ്ഞ മഞ്ഞക്കുപ്പായം, ഹൊ ന്തൊരു ഗ്ലാമർ!!! മഡോണയുടെ ഫോട്ടോഷൂട്ട്‌ വൈറൽ

നിങ്ങൾ ഒരു രത്നം ആണ്, കൂടെയുള്ളതിന് ഒരുപാട് നന്ദി!!! ഗോപി സുന്ദറിന് സുഹൃത്തുക്കളുടെ സ്നേഹ വാക്കുകൾ