in

നിങ്ങൾ ഒരു രത്നം ആണ്, കൂടെയുള്ളതിന് ഒരുപാട് നന്ദി!!! ഗോപി സുന്ദറിന് സുഹൃത്തുക്കളുടെ സ്നേഹ വാക്കുകൾ

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സുഹൃത്തുക്കൾ. സമൂഹമാധ്യമത്തിൽ സ്നേഹവാക്കുകളുമായി നിരവധി പേരാണ് താരത്തിന് ആശംസകൾ ആയി രംഗത്തെത്തിയത്.   ചിത്രങ്ങൾ ആ ലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം ആണ് താര എന്ന മോഡൽ സമ്മാനമായി നൽകിയത്. നിങ്ങൾ ഒരു രത്നം ആണെന്നും കൂടെയുള്ളതിന് ഒരുപാട് നന്ദി എന്ന കുറിപ്പ് ചിത്രത്തിലൂടെ കാണാം. നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദറിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ പങ്കുവച്ചു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അഞ്ജന മോഹൻ ആശംസകൾ നൽകിയത്.

47 ആം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം താരമാഘോഷിച്ചത്. നിരവധി ആരാധകർ അദ്ദേഹത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. സംഗീത ലോകത്തും പുറത്തുനിന്നുമായി ഏറെ സൗഹൃദങ്ങൾ ഉള്ള ഗോപി സുന്ദർ സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പുതിയ പാട്ട് വിശേഷങ്ങൾ താരം ആരാധകരെ അറിയിക്കുന്നതും പതിവ് കാഴ്ചയാണ്.

അടുത്തകാലത്തെ സമൂഹമാധ്യമത്തിൽ നിരവധി വിവാദങ്ങൾ താരത്തെ കുറിച്ച് വന്നിരുന്നു. അതിനിടക്കാണ് മയോണി എന്ന യുവതിയുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വിദേശയാത്രകൾ നടത്തിയ ചിത്രങ്ങളും ഒക്കെ പങ്കു വച്ചതോടെ കൂടിയായിരുന്നു അബ്യൂഹങ്ങൾ വന്നത്. മയോണി എന്ന പ്രിയ നായരും താരത്തിന് ആശംസകൾ അറിയിച് രംഗത്തെത്തി.

Written by amrutha

അമ്മയ്ക്ക് കൊടുത്ത വാക്ക്, പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ, വലിയ വിജയത്തിന്റെ സന്തോഷം പങ്കിട്ട് സാ​ഗർ സൂര്യ

രണ്ടായി അടുപ്പിച്ച് ഷൂട്ട് ചെയ്തതാണ് ഈ കിസ്സിങ് സീൻ, സമയോട് ലാൽസാർ അന്ന് പറഞ്ഞ മറുപടി!!! ആസിഫ് അലി