in

മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ് വനദേവതയെപ്പോലെ സുന്ദരിയായി ഹണി റോസ്, കിടിലൻ ചിത്രങ്ങൾ കാണാം

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഹണി റോസ്. ചുരുക്കം സിനിമയിലൂടെ എത്തി ജനശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് ഹണി റോസ്.

താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗിനും ഹണി റോസ് ഇരയായി മാറാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ് മുല്ലപ്പൂ ചൂടി ട്രെഡീഷണൽ ലുക്കിലാണ് ഹണി റോസ് ചിത്രങ്ങളിൽ. ആഘോഷ് വൈഷ്ണവാണ് ഈ ഔട്ട്ഡോർ ഫോട്ടോഷൂട്ടിനു പിന്നിൽ. താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

‘റേച്ചൽ’ ആണ് ഹണിയുടെ ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിക്കുന്നത്.

ഇറച്ചിവെട്ടുകാരി ആയാണ് ഹണിറോസ് ചിത്രത്തിൽ എത്തുന്നതെന്ന സൂചന നൽകുന്ന പോസ്റ്ററും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നവാഗതയായ അനന്തിനി ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by admin

എൻറെ മികച്ച സൗഹൃദങ്ങളിൽ ഒന്ന്!!!  വാണി വിശ്വനാഥന് 50 ആം പിറന്നാളുമ്മകൾ നൽകി സുരഭി ലക്ഷ്മി

സാമ്പത്തികഭദ്രത ഉണ്ടായിട്ട് കല്യാണം കഴിച്ചാൽ മതിയെന്നാണ് അമ്മ പറയാറ്!!! അനശ്വര രാജൻ