മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ നടിയാണ് നസ്രിയ നസിം വളരെ ചെറിയ സമയം കൊണ്ട് തന്നെ നസ്രിയ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തു എന്നു പറയുന്നതാണ് സത്യം. മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിൽ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത് തുടർന്നങ്ങോട്ട് നായികയായി വളരെ മികച്ച വേഷങ്ങളിലെത്തി മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും താരം തിളങ്ങിനിന്നു കരിയറിന്റെ നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ നായകനായ എത്തിയ കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് കൂടി താരം നടത്തി
ഇപ്പോൾ നിർമ്മാണ രംഗത്ത് കൂടുതൽ സജീവമായിരിക്കുകയാണ് നസ്രിയയെ കുറിച്ച് ഫഹദിന്റെ പിതാവായ ഫാസിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഫഹദിന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നത് നസ്രിയ വന്നതിനുശേഷമാണ് എന്നും നസ്രിയ നല്ല ഒരു ആർട്ടിസ്റ്റ് ആണ് എന്നും എന്നാൽ ഒരു ആർട്ടിസ്റ്റ് ചെയ്യുന്നതിന് അപ്പുറം ഒരു നല്ല വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടോ എന്നും ഫഹദും നസ്രിയയും തമ്മിലുള്ള കോമ്പിനേഷനിൽ ഒരുപാട് കാര്യങ്ങൾ തനിക്ക് സമാനതകൾ ആയി തോന്നിയിട്ടുണ്ട് എന്നും പറയുന്നുണ്ട് ഫഹദിന് ഒരു സിനിമ ഇൻട്രസ്റ്റിംഗ് ആണെങ്കിൽ മാത്രമാണ് അവനത് ചെയ്യുന്നത് അതുപോലെതന്നെ ഒരു ക്യാരക്ടർ ഇൻട്രസ്റ്റിംഗ് ആണെങ്കിൽ അത് ചെയ്യും
എനിക്ക് കഥാപാത്രം ഇഷ്ടപ്പെട്ടു വാപ്പ ഞാൻ ചെയ്യട്ടെ എന്ന് അവൾ ചോദിച്ചാൽ ഞാൻ ഇമ്മീഡിറായി അത് ചെയ്യാൻ മാത്രമേ പറയുകയുള്ളൂ അത്രത്തോളം നല്ല രീതിയിലാണ് അവൾ ഒരു ഫാമിലി മുൻപോട്ട് കൊണ്ടുപോകുന്നത് ഫഹദിന് അവൾ വളരെയധികം മൂല്യമുള്ള ഒന്നാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് ഫഹദ് അവൾക്ക് എത്രത്തോളം മൂല്യമുള്ളതാണെന്ന് എനിക്കറിയില്ല പക്ഷേ അവൾ ഫഹദിന് വളരെ മൂല്യമുള്ള ഒരു സമ്പാദ്യമാണ് എന്നാണ് ഫാസിൽ പറയുന്നത് തനിക്ക് വളരെ പ്രിയപ്പെട്ട ഒരു മരുമകൾ കൂടിയാണ് നസ്രിയ എന്നും ഫാസിൽ പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്