സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീതിന്റെ വിവാഹം വിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ ഈ അടുത്തു ശ്രദ്ധേയമായി മാറിയത് വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സീമ ഇതുവരെ പങ്കുവെച്ചിട്ടില്ല. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നത്.
വിവാഹനിശ്ചയിച്ചടങ്ങിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിരുന്നു. വിദേശത്താണ് ഭാവിവരൻ ജോലി ചെയ്യുന്നത്. വിവാഹ നിശ്ചയത്തിനുശേഷം പ്രവാസ ലോകത്തേക്ക് മടങ്ങി പോവുകയും ചെയ്തിരുന്നു. മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിലെ ഏറ്റവും പ്രസക്തഭാഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
താരത്തിന്റെ വാക്കുകൾ : മേക്കപ്പിന്റെ കോഴ്സ് പഠിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഒരിക്കൽ വീട്ടിലേക്ക് വരുന്ന വഴിക്ക് ഒരു ഓട്ടോയിൽ കയറിയിരുന്നു. ആ ഓട്ടോക്കാരൻ തന്നെ വളരെ മോശമായ ഒരു പേരിൽ അഭിസംബോധന ചെയ്തു. അതുകേട്ട് ചുറ്റും നിന്നവർ അതിനുള്ള മറുപടി അപ്പോൾ തന്നെ പറയുകയും ചെയ്തു..തന്നോട് അവർ അപ്പോൾ അത് പറഞ്ഞിരുന്നില്ല പിന്നീട് കുറെ നാളുകൾക്ക് ശേഷമായിരുന്നു നാട്ടിലുള്ളവർ തന്നെക്കുറിച്ച് ഇങ്ങനെ പറയുന്നു എന്നത് വേദനിപ്പിച്ചത്. അതിനുശേഷം നാട്ടിലെ ഒരു ഓട്ടോയിൽ പോലും കയറിയിട്ടില്ല. രണ്ടു പ്രണയം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഒരാൾ എട്ടുവർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതനാണെന്ന് വെളിപ്പെടുത്തിയത്. മറ്റൊരു പ്രണയത്തിലേക്ക് പോയപ്പോഴാണ് വിവാഹത്തിൻറെ കാര്യം എടുത്തപ്പോൾ സഹോദരിയുടെ വിവാഹത്തിൻറെ പേര് പറഞ്ഞ് തന്നോട് ഒരു ഒഴിഞ്ഞുമാറി . ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ നിമിഷങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു