ആരോഗ്യം മോശമായതിനെ തുടർന്ന് സംഗീത പരിപാടിയിൽ നിന്നും പിന്മാറി നായകനും ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക്. തനിക്ക് പനിയും തലവേദനയും ആണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്നു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
നേരത്തെ തന്നെ നിശ്ചയിച്ചു ഉറപ്പിച്ചു വെച്ച പരിപാടിയിൽ നിന്നും പിൻവാങ്ങേണ്ടി വന്നതിന് ആരാധകരോട് മാപ്പ് ചോദിക്കുകയാണെന്നും സമൂഹമാധ്യമത്തിലൂടെ എഴുതിയിട്ടുണ്ട്.
എൻറെ ഏറ്റവും സ്നേഹമുള്ളവരെ നിങ്ങളുടെ നിക്ക് ഇവിടെത്തന്നെയുണ്ട്. ശുഭകരമല്ലാത്ത ഒരു വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചുനാളുകൾക്ക് മുന്നാണ് ശരീരത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. രാത്രിയായതോടെ തന്നെ ശബ്ദം നഷ്ടപ്പെടുകയായിരുന്നു പനിയും ശരീരവേദനയും ചുമയും തൊണ്ടവേദനയും ഒക്കെ തന്നെ തളർത്തി. ഇപ്പോൾ ഏതാനും ദിവസങ്ങളിലായി പൂർണ്ണമായും കിടപ്പിലാണ്. മരുന്നുകൾ കഴിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട വരുന്നുണ്ട്. അതുകൊണ്ട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്. നിങ്ങൾ എന്നെ കാണാൻ ആഗ്രഹിച്ച ആ സംഗീത പരിപാടിയിൽ നിന്നും ഞാൻ പിന്മാറിയിരിക്കുന്നു. വലിയ ദുഃഖമുണ്ട് ഞാൻ കാരണം നിങ്ങൾക്ക് വലിയ അസൗകര്യം ഉണ്ടാകുന്നത് തനിക്ക് ഇഷ്ടമല്ല. എന്നോട് ക്ഷമിക്കണം. ഇപ്പോഴത്തെ ആരും അനാരോഗ്യത്തെ പൂർണമായി ഞാൻ മറികിടക്കും. അതിനുശേഷം നിങ്ങളുടെ മുന്നിൽ എത്തും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി.