സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ താരമാണ് അപ്സരത്നാകരൻ വലിയ ആരാധകനിരയായിരുന്നു താരം സ്വന്തമാക്കിയത്. ബിഗ് ബോസിലേക്ക് വന്നതിനുശേഷം നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിരുന്നു ഇപ്പോൾ ഇത് ശക്തിയായി ഒരു മത്സരാർത്ഥിയായി ബിഗ്ബോസിൽ താരം മാറിയിരിക്കുകയാണ് വളരെ മികച്ച രീതിയിൽ തന്നെയാണ് ബിഗ് വീട്ടിൽ താരം നിലനിൽക്കുകയും ചെയ്യുന്നത് വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് ഇപ്പോൾ ഇടുന്നത് ബിഗ് ബോസ് വീട്ടിൽ തന്നെ ജീവിതകഥ തുറന്നു പറയുന്നതാണ് ചെറിയ പ്രായത്തിൽ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാൻ പോയതും പിന്നീട് നേരിടേണ്ടി വന്ന യാതനകളെ കുറിച്ചും ആണ് താരം സംസാരിക്കുന്നത്
താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഒരു ജീവിതം തിരഞ്ഞെടുത്തത് എന്നും ആ ബന്ധത്തിൽ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നു എന്നുമാണ് അപ്സര പറയുന്നത് പിന്നീട് ഒരു ഘട്ടത്തിലാണ് ഈ ബന്ധം മുന്നോട്ട് പോകില്ല എന്ന് പോലും താൻ തിരിച്ചറിയുന്നത്. അപ്പോൾ ധൈര്യത്തോടെ തന്നെ ആ ജീവിതം അവസാനിപ്പിച്ച് താൻ ഇറങ്ങി പോരുകയും ചെയ്തു. എന്നാൽ ആ സമയത്ത് കയ്യിൽ പൈസ പോലും ഉണ്ടായിരുന്നില്ല ആത്മഹത്യയെക്കുറിച്ച് വരെ താൻ ആ സമയത്ത് ചിന്തിച്ചു ഇതൊക്കെ മറികടനാണ് താനെന്ന് നിൽക്കുന്ന അവസ്ഥയിലേക്ക് താനെത്തിയത് രണ്ടാമതൊരു ജീവിതം തീരുമാനിച്ചത് തന്റെ വീട്ടുകാർക്ക് കൂടി ഇഷ്ടപ്പെട്ടതിനുശേഷം
ഗാർഹിക പീഡനം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയാണ് താൻ 21 വയസ്സിലാണ് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു സ്ഥിരമായി ബെൽറ്റ് കൊണ്ട് അടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്യുമായിരുന്നു ഏഴുമാസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു പിന്നീടാണ് അമ്മ വീട്ടിലേക്ക് കയറ്റുന്നത് വർഷങ്ങൾക്ക് ശേഷം മറ്റൊരു പ്രണയബന്ധം ഉണ്ടായപ്പോൾ അമ്മ കല്യാണം കഴിക്കാൻ സമ്മതിക്കുന്നത് വരെ മൂന്ന് കൊല്ലം കാത്തിരിക്കുകയാണ് ചെയ്യുന്നത് നമ്മൾ ചെറിയ പ്രായത്തിൽ തീരുമാനിക്കുന്ന ചില കാര്യങ്ങൾ തെറ്റി പോയേക്കാം എന്നും വീട്ടുകാരുടെ അനുവാദം കൂടി നോക്കുന്നതായിരിക്കും നല്ലത് എന്നും കൂടി ഈ ഒരു കാര്യത്തിൽ പറഞ്ഞിരുന്നു