in

കാസിനോകളുടെ നാടായ മക്കാവോയിലെത്തി, പ്രണയാർദ്രമായ ഹണിമൂൺ ചിത്രങ്ങളുമായി ജിപിയും ​ഗോപികയും

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ​ഗോപിക അനിലും ഹണിമൂൺ തിരക്കിലാണ്. ആദ്യം ദമ്പതികൾ പോയത് നേപ്പാളിലേക്കായിരുന്നു. ഇപ്പോളിത് ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോയുടെ നാടായ മക്കാവോയിലേക്ക് ഒരു ചെറിയ മാറ്റം! ഹലോ മക്കാവോ, ഞങ്ങൾ ഇതാ എത്തി..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് കുറിച്ചു. “മക്കാവോയിലെ രാത്രി ജീവിതം.. ലോകത്തിലെ ഏറ്റവും വലിയ കാസിനോകളിൽ ഒന്ന്..”, മറ്റൊരു പോസ്റ്റിന് ഒപ്പം ഗോവിന്ദ് കുറിച്ചു. ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റാണ് ​ഗോപിക ധരിച്ചിരിക്കുന്നത്.ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിനു ശേഷം ഇരുവരും നേപ്പാളിലേക്ക് ഒരു യാത്ര നടത്തിയിരുന്നു.

എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറ ശ്രദ്ധേയനാണ്.

ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനം എന്ന സീരിയലിലേക്ക് എത്തിയത്. സാന്ത്വനത്തിലെ അഞ്ജലിയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരാനും ഗോപികയ്ക്ക് കഴിഞ്ഞു.

Written by admin

ആ കഥാപാത്രം ചെയ്യുകയാണെങ്കിൽ ന,ഗ്ന,യാകേണ്ടി വരുമോ എന്ന് മഞ്ജു ചോദിച്ചു

കൂടുതൽ നടക്കാൻ പറ്റില്ല, 1800 രൂപയുടെ ഇഞ്ചക്ഷൻ എടുക്കുന്നു, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്, മോളി കണ്ണമാലിയുടെ അവസ്ഥ വിവരിച്ച് ലക്ഷ്മി നക്ഷത്ര