in

ആദ്യ ഇരുപത് ദിവസത്തോളം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.. കുഞ്ഞിനോട് പോലും അറ്റാച്ച്‌മെന്റ് ഇല്ലാത്ത അവസ്ഥ, ഞാൻ ഇങ്ങനെ ആയതുകൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുറവുകൾ ഉണ്ടാകുമോ എന്നായിരുന്നു ഭയം, പ്രസവത്തെ പറ്റി തുറന്ന് പറഞ്ഞു മഞ്ജു

പൊക്കക്കുറവ് ജീവിതത്തില്‍ അത്ര വലിയ പ്രശ്‌നമൊന്നും അല്ലെന്നു തെളിയിച്ച താരമാണ് നടി മഞ്ജു രാഘവ്. സിനിമയിലും മോഡലിംഗിലും നൃത്തത്തിലും തുടങ്ങി പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയാണ് മഞ്ജു. ഇതിനിടെ തന്റെ ജീവിതത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ താരം സംസാരിച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ നടിയുടെ കഥ വീണ്ടും പ്രചരിക്കുകയാണ്.

പാലക്കാട് സ്വദേശിനിയാണ് മഞ്ജു രാഘവ്. മലയാള സിനിമയിലെ ഏറ്റവും പൊക്കം കുറഞ്ഞ നായിക എന്ന നിലയിലാണ് മഞ്ജു പ്രേക്ഷകരുടെ മനസില്‍ ഇടംനേടുന്നത്. തന്നെ പരിഹസിച്ചവര്‍ക്ക് മുന്നില്‍ എല്ലാം നേടിയെടുത്തതിന്റെ ആത്മസംതൃപ്തിയിലാണ് നടി ജീവിക്കുകന്നത്. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹിതയായതെന്നാണ് ലെറ്റ് ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു മുന്‍പ് പറഞ്ഞത്. ഭര്‍ത്താവായ വിനും താനും തമ്മില്‍ പ്രണയിച്ച് വിവാഹിതരായതാണ്. ‘ഞങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നു. ആറുവര്‍ഷത്തോളം പ്രണയിച്ചു. അതിനുശേഷമാണ് വിവാഹം. ആദ്യമൊക്കെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം സോള്‍വ് ആയി.

തന്റെ പ്രസവകാലം കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. തൈറോയിഡ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ആദ്യമേ ഗര്‍ഭിണി ആകരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷെ മരുന്നൊക്കെ കഴിച്ചു. വേഗം തന്നെ ഗര്‍ഭിണിയായി. ഒരു കുഞ്ഞ് വേണം എന്ന ചിന്ത വന്നപ്പോള്‍ തന്നെ അങ്ങനൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പക്ഷെ ഡോക്ടര്‍മാര്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്നാണ് താരം പറയുന്നത്.

എനിക്ക് കുഞ്ഞുണ്ടാകും എന്ന പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. ദൈവം തന്നതാണ് അത് നമ്മള്‍ സ്വീകരിച്ചു. ഗര്‍ഭിണിയായതിന് ശേഷം ആദ്യമൊന്നും ഞാനൊരു ഗര്‍ഭിണി ആണെന്ന് പോലും തോന്നിയിട്ടില്ല. ഒരു സിംപ്റ്റവും ഉണ്ടായിരുന്നില്ല. പ്രസവം സിസേറിയന്‍ ആയിരുന്നു. ആ സമയത്തൊക്കെ എന്റെ മനസ്സില്‍ ഫുള്‍ നെഗറ്റിവ് ചിന്തകളായിരുന്നു. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുറവുകള്‍ ഉണ്ടാകുമോ എന്നായിരുന്നു പ്രധാനമായും ഭയം തോന്നിയത്. പക്ഷെ ദൈവം ഞങ്ങളുടെ കൂടെ തന്നെ നിന്നു.

എന്നാല്‍ പ്രസവം കഴിഞ്ഞതിന് ശേഷമാണ് ചില വിഷയങ്ങള്‍ ഉണ്ടായതെന്ന് പറയുകയാണ് മഞ്ജു. ആദ്യ ഇരുപത് ദിവസത്തോളം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. കുഞ്ഞിനോട് പോലും അറ്റാച്ച്‌മെന്റ് ഇല്ലാത്ത അവസ്ഥ. വേദന കൊണ്ടാണോ എന്തോണെന്ന് എനിക്ക് മനസിലായില്ല. പിന്നെ ഒരു 28 ഒക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ നോര്‍മല്‍ ആയി വന്നത്. എന്റെ അവസ്ഥ പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ ആയിരുന്നു. ഇക്കാര്യം എന്റെ അനുജത്തിയോട് പറഞ്ഞപ്പോള്‍ അവളാണ് ഇക്കാര്യം എന്നോട് പറയുന്നത്.

എനിക്ക് ധൈര്യം തന്ന് എല്ലാവരും കൂടെ തന്നെ നിന്നു. മുലപ്പാല്‍ കുറവായത് കൊണ്ട് പൊടിയാണ് കുഞ്ഞിന് കൊടുത്തത്. അങ്ങനെ എല്ലാത്തിന്റെയും ടെന്‍ഷന്‍ എന്നെ അലട്ടി എന്നതാണ് വാസ്തവം. പിന്നെ ഭര്‍ത്താവിന്റെ കുടുംബം മുഴുവനും നല്ല പിന്തുണ നല്‍കി. പ്രസവം എങ്ങനെ ആകുമെന്ന ഒരു പേടി ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ കൈയ്യില്‍ കിട്ടിയപ്പോള്‍ എല്ലാവരും ഹാപ്പി ആയെന്നും നടി പറയുന്നു.

Written by admin

എപ്പോഴെങ്കിലും ബ്രേകപ് ആവുകയാണെങ്കിൽ കുറ്റം പറയാതെ  മാറിനിൽക്കണമെന്നുണ്ടായിരുന്നു!! അഭയ

പത്തുവർഷമായി ആ രോഗം കൊണ്ട് നടക്കുകയാണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ ആ വിവരം അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു