പ്രേം നസീർ വിടവാങ്ങിയിട്ട് 35 വർഷങ്ങൾ. ഇപ്പോഴിതാ പ്രേം നസീറിന്റെ ഭക്ഷണ രീതിയെ കുറിച്ച് സംസാരിക്കുകയാണ് നടി ഷീല. 135 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.സെറ്റിൽ എന്ത് ഭക്ഷണം കൊടുത്താലും പ്രേം നസീർ കഴിച്ചിരുന്നു എന്നാണ് ഷീല പറയുന്നത്. കൂടാതെ നോൺ വെജ് ഭക്ഷണങ്ങൾ അദ്ദേഹം കഴിച്ചിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നുവെന്നും ഷീല പറയുന്നു. 135 സിനിമകളിലാണ് പ്രേം നസീർ- ഷീല ജോഡികൾ
സെറ്റിൽ എന്തുഭക്ഷണം കൊടുത്താലും കഴിക്കും. പക്ഷേ അദ്ദേഹം നോൺവെജ് കഴിക്കുന്നതിനൊരു പ്രത്യേകതയുണ്ടായിരുന്നു. ചിക്കനൊക്കെ കഴിക്കുമ്പോൾ ചവച്ച് തുപ്പുകയായിരുന്നു ചെയ്തിരുന്നത്. നമ്മൾ മുരിങ്ങാക്കോലൊക്കെ കഴിക്കില്ലേ, അതുപോലെ. എല്ലാ നോൺവെജ് ഭക്ഷണവും അങ്ങനെയാണ് കഴിച്ചിരുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല, ഒരുപക്ഷേ അദ്ദേഹത്തിന് അതാകും ഇഷ്ടം.
1951ലെ ‘ത്യാഗസീമ’യായിരുന്നു നസീറിന്റെ ആദ്യ ചലച്ചിത്രം. അത് സത്യന്റെയും ആദ്യ ചിത്രമായിരുന്നു. എന്നാൽ ആ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് 1952ൽ രണ്ടാമായ ചിത്രമായ ‘മരുമകളിൽ’ വേഷമിട്ടു. പക്ഷേ അതും വിജയം കണ്ടില്ല. നസീറിന്റെ അഭിനയ ജീവിതത്തിന് പുതിയ പാഠം തുറന്നത് ‘വിശപ്പിന്റെ വിളി’ പുറത്തിറങ്ങയതോടെയായിരുന്നു. ആ ചിത്രത്തോടെ നസീറിന്റെ താരപ്പകിട്ടുയർന്നു. പിന്നീട് സംഭവിച്ചതിന് കാലം സാക്ഷി. അതോടെ അബ്ദുൾ ഖാദർ പ്രേം നസീറായി. ഈ പേര് നൽകിയതാകട്ടെ പേരു തിക്കുറിശ്ശി. അങ്ങനെ പ്രേം നസീറും സത്യനും ഷീലയും മധുവും ജയഭാരതിയും കെ ആർ വിജയയുമൊക്കെ ചേർന്ന് മലയാള സിനിമയെ വർണാഭമാക്കി.