in

ഒടിയനു ശേഷം വീണ്ടും ആ കൂട്ടുകെട്ട് ഒരുമിക്കുന്നു അപകടത്തിലേക്ക് പോകരുത് എന്ന് ആരാധകർ

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സംവിധായകനായിരുന്നു ശ്രീകുമാർ മേനോൻ. ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു കാരണം അദ്ദേഹത്തിന്റെ ഒടിയൻ എന്ന ചിത്രത്തിൽ വലിയ മാറ്റമാണ് അദ്ദേഹത്തിന്റെ പരാജയം വളരെ മോശമായി ബാധിച്ചത് ശ്രീകുമാറിനെ മാത്രമായിരുന്നില്ല. അത് ഏറ്റവും കൂടുതൽ ബാധിച്ചത് നടൻ മോഹൻലാലിനെ ആയിരുന്നു ഈ ചിത്രത്തിനുവേണ്ടി മോഹൻലാൽ ഒരു സർജറി നടത്തി എന്നും ഇഞ്ചക്ഷൻ എടുത്തു എന്നും ഒക്കെ വാർത്തകൾ വന്നിരുന്നു അതിനുശേഷം ആണ് മോഹൻലാലിന്റെ മുഖഭാവം തന്നെ മാറിപ്പോയത് എന്നും കരിയറിൽ വലിയ പരാജയത്തിന് മോഹൻലാലിനെ ഇടയാക്കിയ ചിത്രമാണ് ഒടിയൻ എന്നും പലരും പറയുന്നുണ്ടായിരുന്നു

ശേഷം കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ ട്രോളുകളിൽ ശ്രീകുമാറും മോഹൻലാലും പ്രത്യക്ഷപ്പെട്ടിരുന്നു എന്നതാണ് സത്യം. ഇനി ഇത്തരം സിനിമകൾക്ക് തലവെച്ച് കൊടുക്കരുത് എന്നായിരുന്നു ആരാധകർ മോഹൻലാലിനെ ഉപദേശിച്ചത് എന്നാൽ ഇപ്പോൾ ഇതാ ശ്രീകുമാർ മേനോൻ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ ആണ് മോഹൻലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പം ആണ് എന്ന് ശ്രീകുമാർ മേനോൻ പറയുന്നത് ഈ ഒരു വാർത്ത പുറത്തുവന്നത് മോഹൻലാൽ ആരാധകർ അസ്വസ്ഥരാണ്

വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ സിനിമയിലേക്ക് നേരെ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും ശ്രീകുമാർ മേനോന് ഡേറ്റ് കൊടുത്ത കരിയറിൽ താഴോട്ട് പോകാൻ ആണോ ആഗ്രഹിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത് ഇതിനോടകം തന്നെ ഇതിന് വളരെ വ്യത്യസ്തങ്ങളായ കമന്റുകളും ലഭിച്ചു തുടങ്ങി നിരവധി ആളുകളാണ് ട്രോളുകൾ പോലെ ഇതിന് കമന്റുകളുമായി വരുന്നത് നാശത്തിലേക്കാണ് നിന്റെ പോക്ക് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇഷ്ടംപോലെ സിനിമകൾ അണിയറയിൽ ഒരുങ്ങാൻ ഇരിക്കുമ്പോൾ ഇത്തരത്തിൽ ഒരു മോശം തീരുമാനം എടുക്കണോ ലാലേട്ടാ എന്നും ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ഈ തീരുമാനം എന്നുമൊക്കെയുള്ള തരത്തിൽ ട്രോളുകൾ പുറത്തുവരികയും ചെയ്യുന്നുണ്ട് അപ്പോൾ 2024 ലാലേട്ടന്റെ കാര്യത്തിൽ തീരുമാനമായി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഈ ഒരു തീരുമാനം ശരിയല്ല എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നു

Written by rincy

വളരെ അപകടകരമായ ഒരു സമ്പ്രദായത്തിലൂടെയാണ് കടന്നുപോകുന്നത് ശ്വാസം വിടാൻ പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. പാർവതി

amrutha suresh visit tajmahal

താജ് മഹലിന്റെ മുന്നിൽ അമൃത!! വിഷമഘട്ടം അവസാനിച്ചു, ഇനി സന്തോഷത്തിന്റെ നാളുകൾ