in

വിവാഹത്തിനായി ദിവസങ്ങളുടെ കാത്തിരിപ്പ്, ഭാഗ്യ സുരേഷിന്റെ സംഗീത് ചടങ്ങ് ആഘോഷമാക്കി താര കുടുംബം, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ ലോകം

The star family celebrated Bhagya Suresh's music ceremony, and the social world captured the moments

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധയാകാറുണ്ട്. വിവാഹത്തിന് മുന്നോടിയായി നടന്ന ഭാഗ്യയുടെ സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പച്ച ലഹങ്കയണിഞ്ഞാണ് ഭാഗ്യ എത്തിയത്. പര്‍പ്പിള്‍ കുര്‍ത്തയില്‍ വരൻ ശ്രേയസ് മോഹനും ശ്രദ്ധ നേടി. ഭാഗ്യക്ക് മുട്ടുകുത്തി പൂവ് കൊടുക്കുന്ന ശ്രേയസിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലാണ്. സിനിമാ മേഖലയില്‍ നിന്ന് അഹാന കൃഷ്‌ണ, വിന്ദുജ മേനോൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് മോഹൻ ബിസിനസ്സുകാരനാണ്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റുമക്കള്‍.

Written by admin

Pictures from a public event related to the current star's business establishment have been shared with the audience.

ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചതിൽ അതിശയമില്ല!!!  സെൽഫിയെടുത്ത് സദസിനെ കയ്യിലെടുത്ത് നയൻതാര

വളരെ അപകടകരമായ ഒരു സമ്പ്രദായത്തിലൂടെയാണ് കടന്നുപോകുന്നത് ശ്വാസം വിടാൻ പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. പാർവതി