സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ഹണി റോസിന്റെ ഏറ്റവും പുതിയ ലുക്ക്. ഉദ്ഘാടന വേദികളിലൂടെ താരം മലയാളികൾക്കിടയിൽ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ്. താരം പുതിയ മേക്കോവറിലാണ് സോഷ്യൽ മീഡിയയിൽ തരംഗ സൃഷ്ടിച്ചത്. ഹെയർ കളർ ചെയ്തുകൊണ്ട് സ്റ്റൈലിഷ് ലുക്കിൽ താരം ഈ അടുത്ത് നടത്തിയ ഉദ്ഘാടന ചടങ്ങും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രങ്ങൾ ചുരുങ്ങിയ സമയങ്ങളുടെ വൈറലാവുകയും ചെയ്തു.ഇപ്പോൾ ചിത്രങ്ങളുടെയും വീഡിയോകളുടെയും താഴെ ട്രോളുകളും നിറയുകയാണ്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തോട് സാമിത പുലർത്തുന്ന രൂപമാണ് നടിക്ക് എന്നാണ് ട്രോളന്മാർ പറയുന്നത്. ചിത്രത്തിലെ ജഗതി ശ്രീകുമാർ അഭിനയിച്ച ചില ഭാഗങ്ങൾ കട്ട് ചെയ്ത് എടുത്തുകൊണ്ടായിരുന്നു ചില ട്രോൾ വീഡിയോകൾ ഉണ്ടാക്കിയിരിക്കുന്നത്..
ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോകൾ സമൂഹമാധ്യമത്തിൽ വൈറൽ ആയി
വന്നത്. എന്നാൽ മറ്റുചിലരാവട്ടെ ഹണി റോസിന് ഈ ലുക്ക് നന്നായി ചേരുന്നുണ്ട് എന്നും അവരവരുടെ ശരീരത്തിൽ എന്തു മാറ്റങ്ങൾ കൊണ്ടുവരണം എന്നത് ഓരോരുത്തരുടെയും വിത്ത് സ്വാതന്ത്ര്യം ആണെന്നും ചിലർ പറയുന്നു.
മലയാളത്തിലും അന്യഭാഷയിലുമായി ഹണി റോസിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് ഉള്ളത്. മലയാള സിനിമയിലും തമിഴിലും തെലുങ്കിലും ഒക്കെ താരം ഒരുപാട് സിനിമകളുടെ ഭാഗമായി കഴിഞ്ഞു.