in

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടു

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. ഭാഗ്യലക്ഷ്മി ആണ് മരിച്ചത്. അമ്പത്തിയാറി വയസ്സായിരുന്നു. ഇന്നലെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്.ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു.

പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച നടക്കും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്.

കുടുംബ വിശേഷങ്ങള്‍ എപ്പോഴും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഉപ്പും മുളകില്‍ നിന്നും പോയ ശേഷം ചാനല്‍ പരിപാടികളിലൂടെയാണ് ജൂഹി റുസ്തഗിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത്. ഉപ്പും മുളകിന് ശേഷം ചാനല്‍ പരിപാടികളിലൂടെ ലച്ചു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഡോ റോവിനുമായുള നടിയുടെ വിവാഹ നിശ്ചയം മുന്‍പ് കഴിഞ്ഞതാണ്. ഇപ്പോള്‍ നടിയുടെ വിവാഹത്തിന് മുന്‍പുളള അമ്മയുടെ വിയോഗം ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്‌.

Written by admin

അമ്മ എന്നെ ശാസിച്ചതുപോലെയല്ല ഞാനെന്റെ മോളെ ശാസിക്കുന്നത്, കാലം മായ്ക്കാത്ത വ്രണങ്ങളില്ലല്ലോ, ഉര്‍വശിയുടെ വാക്കുകള്‍

Samantha says the failure of her marriage has affected her

സാമന്തയും നാഗചൈതന്യയും വേർപിരിയലിലേക്ക്?