in ,

അമ്മ എന്നെ ശാസിച്ചതുപോലെയല്ല ഞാനെന്റെ മോളെ ശാസിക്കുന്നത്, കാലം മായ്ക്കാത്ത വ്രണങ്ങളില്ലല്ലോ, ഉര്‍വശിയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇപിപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഉര്‍വശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കല്‍പ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ അഞ്ഞൂറില്‍ അധികം ചിത്രങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടി സിനിമലോകത്ത് തനിക്കെതിരെയുള്ള നീക്കത്തെ കുറിച്ച് നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഉര്‍വശിയുടെ ഈ വാക്കുകളാണ് ഇപ്പോഴും സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.

ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ, കാരണമില്ലാതെ ആരോടും പരുഷമായിട്ട് ഞാന്‍ പെരുമാറിയിട്ടില്ല, പ്രകോപനം ഉണ്ടായാലായിരിക്കും ചിലപ്പോള്‍ ചിലതൊക്കെ പറഞ്ഞുപോവുക. പറയുന്നത് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ഞാനഭിനയിച്ച പടത്തെ കുറിച്ച് എന്തേലും പറഞ്ഞത് ചിലപ്പോള്‍ ചിലര്‍ വേറെ രീതിയില്‍ എടുത്തിട്ടുമുണ്ട്. അതൊക്ക വിവാദമാക്കി വന്നിട്ടുണ്ട്. കാലം മായ്ക്കാത്ത വ്രണങ്ങളില്ലല്ലോ. ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരായിരിക്കും പലപ്പോഴും നമ്മളോട് പരുഷമായിട്ട് സംസാരിക്കുക. പ്രതിബന്ധങ്ങള്‍, എതിര്‍പ്പുകള്‍ വന്ന രീതിയില്‍ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ആശ്രയിച്ച് കഴിയുന്ന നായികയല്ലായിരുന്നു ഞാന്‍, അന്നും അല്ല ഇന്നും അല്ല. അത് മനപ്പൂര്‍വ്വമല്ല, ബോധപൂര്‍വ്വം ഞാനുണ്ടാക്കിയെടുത്തതല്ല, എനിക്കായിട്ട് കഥാപാത്രങ്ങളുണ്ടാക്കാനായി സംവിധായകരുണ്ടായിരുന്നു.

അവരൊരുക്കിയ വ്യത്യസ്തങ്ങളായ റോളുകളുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ചില പടങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതല്ലാതെ അവരുടെ കഥാപാത്രങ്ങളെ മാത്രം ആശ്രയിച്ചിട്ടുള്ളൊരു നായിക ഞാന്‍ ആയിട്ടില്ല. അത് ചിലര്‍ക്ക് ചില ഇഷ്ടക്കേടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞാനെന്റെ ഈശ്വരനില്‍ വിശ്വസിക്കുന്നയാളാണ്. എന്ത് കിട്ടിയിട്ടുണ്ടോ അതൊക്കെ ദൈവം തന്ന നന്മകളാണ്. എന്തെങ്കിലും കിട്ടാതിരുന്നിട്ടുണ്ടെങ്കില്‍ മറ്റെന്തോ നല്ലത് വിചാരിച്ചിട്ടാണെന്നാണ് എന്റെ വിശ്വാസം. അങ്ങനെ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല. ഞാനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ ഹീറോയിന്‍ ആയിരുന്നു എന്നും. എനിക്കത് മാത്രം നോക്കിയാല്‍ മതി. ഏതെങ്കിലും വ്യക്തി പുറകില്‍ നിന്ന് വേണ്ടായെന്ന് പറഞ്ഞാലും എനിക്കത് കുഴപ്പമില്ല. എന്റെ പങ്കാളിത്തം കൊണ്ട് ആ സിനിമയ്ക്ക് ഗുണമുണ്ടാകണം എന്ന ചിന്തയല്ലാതെ ആ സിനിമ കൊണ്ട് എനിക്കുമാത്രം ഗുണമുണ്ടാകണം എന്ന് ചിന്തിച്ച് ഒരു സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല.

ഹീറോ ആരെന്ന് ഞാന്‍ ചോദിക്കാറില്ല. എന്നേക്കാളും നല്ല റോള്‍ വേറെയാര്‍ക്കെങ്കിലും സിനിമയിലും ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. എങ്കിലും അറിയാതെ കിട്ടിപ്പോയ റോളുകളൊക്കെ നല്ല റോളുകളായിരുന്നു. ഉര്‍വശിയെ വേണ്ടായെന്ന് ഒരാള്‍ പറഞ്ഞു എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ എന്നെ ഏശിയിട്ടില്ല ഒരിക്കലും. കാരണം അവരുടെ ആരുടേയും നിഴലില്ല ഞാന്‍ വന്നതും നിന്നതും ഇപ്പോഴുള്ളത്. എന്റെ സ്വഭാവത്തിലെ മേന്മയെന്ന് തോന്നുന്നത് കഴിയുന്നതും ജീവിതത്തില്‍ സത്യം പറയുകയെന്നുള്ളതാണ്. അതിന്റെപേരില്‍ ചെറുപ്പത്തില്‍ കല്‍പന ചേച്ചിക്ക് അച്ഛന്റെപക്കല്‍നിന്ന് ഒരുപാട് അടികള്‍ വാങ്ങികൊടുത്തിട്ടുണ്ട്. ചേച്ചിയുടെ കയ്യില്‍ നിന്ന് എനിക്കും കൊണ്ടിട്ടുണ്ട്. കള്ളം പറഞ്ഞാല്‍ സ്വയം ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ എനിക്ക് മറച്ചുവയ്ക്കാന്‍ അപൂര്‍വ്വം കാര്യങ്ങളെ ഉള്ളൂ. അതിനാലും പലതും തുറന്നു പറയും, പക്ഷേ ചില സന്ദര്‍ശങ്ങള്‍ അത് നല്ല ഗുണമെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ അത് നല്ലതല്ലെന്നും തോന്നിയിട്ടുണ്ട്. കള്ളം പറയാതെയും മുഖം മൂടിയിടാതെയും 99 ശതമാനവും ഇരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ഇത് തന്നെയാണ് എന്റെ ഏറ്റവും വലിയ കുറവും. വളരെ അടുത്ത ബന്ധുവിനോടും പോലും പെട്ടെന്ന് സത്യം മുഖത്ത് നോക്കി പറഞ്ഞാല്‍ താല്‍പര്യം വരില്ല. എന്റെ അമ്മ എന്നെ ശാസിച്ചതുപോലെയല്ല ഞാനെന്റെ മോളെ ശാസിക്കുന്നത്. എന്റെ അമ്മ പറയുമ്പോള്‍ അത് മറ്റൊരു തരത്തിലാണ് എന്റെ കുഞ്ഞിന് തോന്നുന്നത്, പക്ഷേ ഞാന്‍ പറയുമ്പോള്‍ അത് പരുഷമായി തോന്നും. അത് ചിലപ്പോള്‍ എന്റെ പക്വത കുറവാകും. ഈ സ്വഭാവം തെറ്റിദ്ധാരണയ്ക്ക് വഴിവെച്ചിട്ടുണ്ട്. അത് ചിലര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഞാനെന്നെ മാറ്റിയെടുത്തതാണ്. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. മരണത്തിന്റെ തീവ്രത അത്രയ്ക്ക് അറിയില്ലായിരുന്നു. എന്റെ അനിയന്റെ മരണം ആയുസ്സിന്റെ അങ്ങേയറ്റത്തെത്തിയാലും എനിക്ക് മറക്കാന്‍ പറ്റാത്തത്ര ഭാരമായിപ്പോയി. ആദ്യമായിട്ടാണ് അത്രയും ക്രിട്ടിക്കല്‍ അവസ്ഥയുണ്ടായത്. ആ രണ്ട് ദിവസത്തെ വേദന രണ്ട് ജന്മം അനുഭവിച്ച വേദന പോലെയായിരുന്നു. അത് വിശദീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഞങ്ങളുെടെയൊക്കെ ഏറ്റവും ഇളയതായിരുന്നു അവന്‍. എന്നേക്കാള്‍ ആറേഴ് വയസ്സിന് ഇളയതായിരുന്നു. വളരെ ഹാപ്പിയായിട്ടിരുന്ന കുട്ടി ഒരു സപപ്രഭാതത്തില്‍ അങ്ങനെ ചെയ്തത് വിശ്വസിക്കാന്‍ പോലും ഞങ്ങള്‍ക്കായില്ല.

Written by admin

അന്ന് മഞ്ജുവുമൊത്തുള്ള പടം  പോസ്റ്റ് ചെയ്തപ്പോൾ വന്ന കമൻറുകൾ ലജ്ജിപ്പിക്കുന്നത്: ജി വേണുഗോപാൽ

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടു