തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത അക്കിനേനി. സൂപ്പർ നായിക പദവവിയാണ് തെന്നിന്ത്യയിൽ നടിക്കുള്ളത്. 2017ൽ ആണ് നടൻ നാഗചൈതന്യയുമായി നടിയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷവും സിനിമകളിൽ സജീവമാണ് നടി. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.
താരദമ്പതികൾ എന്ന നിലയിൽ തിളങ്ങി നിന്ന ഇരുവരും അത്ര രസത്തിലല്ല ഇപ്പോളെന്ന് അൽപ്പകാലമായി ഗോസിപ്പുകളുണ്ട്. ഇത് ഏറക്കുറേ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരും വിവാഹ മോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനു മുൻപുള്ള കൌൺസിലിംഗ് നടക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017ലാണ് പ്രണയത്തിനു പിന്നാലെ നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. നാഗ ചൈതയുടെ കുടുംബ പേരായ അക്കിനേനി എന്ന് കൂട്ടിച്ചേർത്തായിരുന്നു പിന്നീട് സാമന്തയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി സാമന്ത തൻറെ പേരിൽ നിന്ന് അക്കിനേനി എന്നത് നീക്കം ചെയ്തു. മാത്രമല്ല നാഗ ചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വിശേഷങ്ങളുമാണ് മുമ്ബ് താരത്തിൻറെ എക്കൌണ്ടുകളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് അപ്രത്യക്ഷമായി. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നുതുടങ്ങിയത്.
സാമന്ത കരിയറിന് നൽകുന്ന ശ്രദ്ധയും മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന അവസരവും നാഗചൈതന്യയും കുടുംബത്തെയും അസ്വസ്ഥമാക്കി എന്നും ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും ഗോസിപ്പുകളിൽ പറയുന്നു.