in

നിന്നെക്കുറിച്ച് ഓർത്ത് അഭിമാനം!!! നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം അമൃതയെ കുറിച്ച് ഗോപി സുന്ദർ

Gopi Sundar returns to Amrita after a long break.

മുൻ ഭർത്താവും നടനുമായ ബാല സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഗുരുതര ആരോപണങ്ങളോട് വളരെ ശക്തമായ രീതിയിൽ പ്രതികരിച്ച അമൃത സുരേഷിനെ പിന്തുണച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ.നീണ്ടത്തെ ഇടവേളക്ക് ശേഷമാണ് അമൃതയുടെ പോസ്റ്റുമായി ഗോപി സുന്ദർ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ബാല നിരന്തരമായ ആരോപണങ്ങൾ ഉന്നയിച്ചത് മറുപടി വീഡിയോയുമായി കഴിഞ്ഞ ദിവസമായിരുന്നു അമൃത അഡ്വക്കേറ്റുമായി രംഗത്തെത്തിയത്. അഭിഭാഷകർക്ക് ഒപ്പം തെളിവുകൾ നിരത്തിയായിരുന്നു അമൃത പ്രതികരണം നൽകിയത്.

അമൃതയുടെ വീഡിയോ ഷെയർ ചെയ്തു കൊണ്ടായിരുന്നു ഗോപി സുന്ദർ സപ്പോർട്ട് ആയി എത്തിയത്. അഭിമാനകരമായ നിമിഷം ഹാപ്പി ട്രൂ ഇയർ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഗോപിയുടെ പോസ്റ്റിന് അമൃത ലൈക്കും ചെയ്തിട്ടുണ്ട്. സൈബർ ആക്രമങ്ങൾ വന്നതോടുകൂടി കമൻറ് ബോക്സ് ഓഫ് ചെയ്ത ശേഷം ആയിരുന്നു ഗോപി സുന്ദർ പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുള്ളത്. അമൃതയുടെ പോസ്റ്റും കമന്റ് ബോക്സ് ഓഫാക്കിയാണ് ഗോപി സുന്ദർ പങ്കുവെച്ചത്.

2022ൽ ആയിരുന്നു ഗോപിയും അമൃതയും പ്രണയത്തിൽ ആണെന്ന് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ തുടങ്ങി. എന്നാൽ ഇടക്കാലത്ത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനുശേഷം രണ്ടുപേരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. പക്ഷേ ഔദ്യോഗികമായി ഇതുവരെ പ്രതികരണങ്ങൾ നടത്തിയിട്ടും ഇല്ല.

Written by amrutha

Shine Tom Chacko, the favorite actor in Malayalam and foreign languages, is getting married

തനു ഇനി ഷൈനിന് സ്വന്തം!!! ആശംസകളുമായി മലയാള സിനിമലോകം

Anna Rajan made the secret of getting in shape public.

കോസ്മെറ്റിക്സ് സർജറി ചെയ്തോ!!! ആകാരവടിവിന്റെ  രഹസ്യം പരസ്യമാക്കി അന്ന രാജൻ