പ്രമുഖ സീരിയൽ നടൻ രമേശ് വലിയശാല ഇന്ന് പുലർച്ചയോടെയാണ് അന്തരിച്ചത്. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയിൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു. 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉണ്ട്. തിരുവനന്തപുരം ഗവൺമെൻറ് മോഡൽ സ്‍കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
തിരുവനന്തപുരം ആർട്‍സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിൻറെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗർണ്ണമിതിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവിൽ രമേശ് വലിയശാല അഭിനയിച്ചത്. രമേശിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ.രമേശ് വലിയശാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ബാലാജി ശർമ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ, രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം …. നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ