കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയ തോതിൽ തന്നെ വൈറലായ ഒരു വാർത്തയായിരുന്നു ഗവർണർ ക്കെതിരെ കരിങ്കോടി കാണിച്ച സംഭവം ഈ കാര്യത്തെക്കുറിച്ച് പലരും വ്യത്യസ്തമായ അഭിപ്രായങ്ങളുമായി ആണ് രംഗത്ത് വന്നത് വളരെ രോഷായ രീതിയിലായിരുന്നു ഗവർണറും ഇക്കാര്യത്തോടെ പ്രതികരിച്ചിരുന്നത് ഇപ്പോഴിതാ ഈ കാര്യത്തെക്കുറിച്ച് അഞ്ചു പാർവതി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിഷയത്തെക്കുറിച്ച് അഞ്ചു പ്രതികരിച്ചു വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഞ്ചു പങ്ക് വെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ പലരും ഏറ്റെടുക്കുകയാണ് ചെയ്തത്
എന്തായാലും ഇന്നലെ തലസ്ഥാന നഗരി ഒരു കിടിലോൽക്കിടിലൻ രംഗത്തിന് സാക്ഷ്യം വഹിച്ചു. അതേ, ബിജെഎം ഒക്കെ ഇട്ട് കാണിക്കാവുന്ന തരം മാസ്സ് ആക്ഷൻ!! തന്നെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ച എത്തെപ്പെയ് ടീമുകൾക്ക് മുന്നിൽ അങ്ങേര് നെഞ്ചും വിരിച്ചു അങ്ങനെ ഇറങ്ങി ചെന്നിട്ട് അറഞ്ചം പുറഞ്ചം ആംഗലേയത്തിൽ അങ്ങട് കാച്ചി, കരിങ്കൊടി പിടിച്ച പൈതങ്ങടെ പറന്നു പോയ കിളികൾ കൂട്ടത്തോടെ AKG മരത്തിൽ ചേക്കേറി എന്നാണ് കരക്കമ്പി. സംസ്ഥാന കാര്യനിർവ്വഹണത്തിന്റെ തലവനായ ഗവർണർ വരുമ്പോൾ വഴിയിൽ തടയുന്നതും കരിങ്കൊടി കാണിക്കുന്നതും സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം!! എന്നാൽ ഇതേ പരിപാടി മുഖ്യന് നേരെ കാണിച്ചാൽ അത് ജനാധിപത്യ വിരുദ്ധം, വധശ്രമം!!! അതിന് തടയിടാൻ വരുന്ന ഇടത് ഗുണ്ടകൾക്ക് നല്കിയ പേര് രക്ഷാപ്രവർത്തകർ!!!
അതിനേക്കാൾ വലിയൊരു കോമഡി ഈ നാട്ടിലെ മനുഷ്യർ കാണുന്നുണ്ട്. അത് എന്താച്ചാൽ തനിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ വരുന്നവരെ കോടികളുടെ ആർഭാട ബസ്സിൽ ഇരുന്ന് വധശ്രമം എന്നും അതിന് തടയിടുന്ന ഗുണ്ടകളുടെ പ്രവൃത്തിയെ രക്ഷാപ്രവർത്തനം എന്നും പറയുന്ന ഒരാൾ നമുക്കുണ്ട്. അന്തം ഫാൻസ് അദ്ദേഹത്തെ വിളിക്കുന്നത് ഇരട്ടചങ്കൻ എന്നാണ്, അവിടെയാണ് തനിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ വരുന്ന ക്രിമിനലുകൾക്ക് നേരെ വാഹനത്തിൽ നിന്നിറങ്ങി നെഞ്ചും വിരിച്ചു നിന്നു ആരാടാ, എന്താടാ എന്നും ചോദിച്ചു നിൽക്കുന്ന ഗവർണ്ണർ മാസ്സ് ഹീറോ ആവുന്നത്