കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രധാനമന്ത്രിയുടെ തൃശ്ശൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനുശേഷം വലിയ തോതിലുള്ള വിമർശനങ്ങളാണ് നടി ശോഭനയ്ക്ക് ഏൽക്കേണ്ടതായി വരുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള സൈബർ ആക്രമണം തന്നെയാണ് ശോഭന നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന് പറയുന്നതാണ് സത്യം പലരും പലതരത്തിലുള്ള അഭിപ്രായങ്ങൾ കൊണ്ട് ശോഭനയെ വ്യക്തിഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾക്ക് വലിയ വിലയൊന്നും കൽപ്പിക്കാത്ത വ്യക്തിയാണ് ശോഭന ശോഭനയെ കുറിച്ച് സമകാലിക പ്രവർത്തകയായ അഞ്ചു പാർവതി പ്രതീക്ഷ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ
അന്നും ഇന്നും എന്നും ഇഷ്ടം രാഷ്ട്രീയം എന്ന അളവുകോൽ കൊണ്ട് മാത്രം കലയെ, രാജ്യത്തിന്റെ മികച്ച കലാകാരിയെ അളക്കുന്ന ഊളകൾക്ക് ചാർത്തി കൊടുത്തിരിക്കുന്ന പേരാണ് കോമഡി -പ്രബുദ്ധർ. ആവശ്യത്തിനും അനാവശ്യത്തിനും ഭരണഘടന പൊക്കിയെടുത്ത് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന അന്തിണികൾക്ക് ഒക്കെ ഇന്നലെ മുതൽ ശോഭന കലാകാരിയേ അല്ലത്രേ!! കേരളീയം വേദിയിൽ അവരെ കണ്ടപ്പോൾ സ്തുതിഗീതം പാടിയ അതേ ടീമുകൾക്ക് ഇന്നലെ രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത നാരീശക്തിയിൽ അവരെ കണ്ടപ്പോൾ സഹിക്കുന്നില്ല!! പല സ്വയം പ്രഖ്യാപിത ഫെമിനിച്ചികളും ഇന്നലെ അവരെ അൺഫോളോ ചെയ്തെന്ന വാർത്ത കണ്ടപ്പോൾ വെറുതെ മുറ്റത്തേയ്ക്ക് ഒന്ന് നോക്കി. അപ്പോൾ റോഡിലെ തെരുവ് നായ മാനത്തെ അമ്പിളിയെ നോക്കി കുരയ്ക്കുന്ന കാഴ്ച്ച കണ്ടു. പ്രകൃതി പോലും പ്രതീകാത്മകമായി നിന്ന് ചിരിക്കുന്നു.
എൺപതുകൾ മുതൽ മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന, മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്‌ളാസിക്കുകളിൽ ഒന്നായ മണിച്ചിത്രത്താഴിലൂടെ ദേശീയ പുരസ്‌കാരം നേടിയ, രാജ്യത്തിലെ തന്നെ മികച്ച നർത്തകി കൂടിയായ ഒരു തികഞ്ഞ കലാകാരിക്ക് രാഷ്ട്രീയം വച്ച് മാർക്ക് ഇടുന്ന പ്രബുദ്ധത. ഈ നാടിന്റെ ഏറ്റവും വലിയ ശാപം എന്തെന്ന് ചോദിച്ചാൽ അത് മറ്റൊന്നുമല്ല ജീർണ്ണിച്ച രാഷ്ട്രീയ ധ്രുവീകരണം ഒന്ന് മാത്രം.കേരളയും വേദിയിൽ എത്തിയപ്പോൾ ഇല്ലാത്ത പ്രശ്നമാണ് പലർക്കും പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ശോഭന എത്തിയപ്പോൾ ഉണ്ടായത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത് ഈയൊരു വാർത്ത ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു