കളമശേരി കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെ ഉണ്ടായ വൻ സ്‌ഫോടനത്തിൽ നടന്ന സ്ഫോടനത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി പാതാളത്തിലേയ്ക്ക് വീഴുമ്പോഴും വായ്ക്കുള്ളിൽ തിരുകി വച്ചിരിക്കുന്ന പഴം എടുത്ത് കളയരുത് കേട്ടോ. മതേതര കൂട്ടിക്കൊടുപ്പ് തുടരട്ടെ!! നിരപരാധികൾ പിടഞ്ഞു വീഴട്ടെയെന്നാണ് അഞ്ജു കുറിച്ചത്.
കളമശ്ശേരിയിൽ യഹോവ സാക്ഷി സമ്മേളനം നടന്ന വേദിയിൽ വൻ സ്ഫോടനം!!സമ്മേളനം നടന്നു അര മണിക്കൂറിനകം പൊട്ടിത്തെറി.വിശ്വാസികൾ കണ്ണടച്ചു പ്രാർത്ഥിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇരുപത്തഞ്ചു പേരോളം പേർക്ക് പരിക്ക്. ഒന്നും പറയാനില്ല!!കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി പാതാളത്തിലേയ്ക്ക് വീഴുമ്പോഴും വായ്ക്കുള്ളിൽ തിരുകി വച്ചിരിക്കുന്ന പഴം എടുത്ത് കളയരുത് കേട്ടോ. മതേതര കൂട്ടിക്കൊടുപ്പ് തുടരട്ടെ!! നിരപരാധികൾ പിടഞ്ഞു വീഴട്ടെ!!
കളമശ്ശേരിയിൽ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ. ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞു.
ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.