ബോയ് ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് ഹണി റോസ് എന്ന താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം താരം തമിഴ് സിനിമയിൽ ചേക്കേറി അവിടെയും തന്റെ സാന്നിത്യം അറിയിച്ച താരം അഭിനയ ലോകത്ത് തന്റെ സ്ഥാനം കണ്ടെത്താനും സാധിച്ചു.
മലയാള സിനിമയിൽ താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും ആരംഭിച്ചത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ കൂടിയാണ്. ഇന്നിപ്പോൾ താരം അഭിനയ ലോകത്ത് സജീവം ആയി തന്നെയുണ്ട്. ഒരുപാട് സിനിമ ഇതിനകം തന്നെ താരം അഭിനയിച്ചു. മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. ബോൾഡ് വേഷങ്ങൾ ചെയ്യാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.
ഇപ്പോൾ ഇതാ താൻ അഭിനയിച്ച സിനിമയായ വൺ ബൈ ടു എന്ന സിനിമയിൽ താരം ചെയ്ത ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഇനി ലിപ് ലോക്ക് സീൻ ചെയുന്നതിൽ തനിക്ക് പ്രശ്നം ഇല്ല എന്നാൽ പോലും ചെയുമ്പോൾ ആലോചിച്ച് മാത്രമെ അത്തരം രംഗങ്ങൾ ചെയൂ. താൻ ചെയ്ത സിനിമയിൽ അവർ തന്നോട് അങ്ങനെ ഒരു രംഗം ഉണ്ടെന്ന് അദ്യം പറഞ്ഞിരുന്നില്ല എന്നാണ് താരം പറയുന്നത്. ആ ലിപ് ലോക്ക് നടകുന്നത് ഇങ്ങനെയാണ്.
സിനിമയിൽ തന്റെ കഥാപാത്രം സ്നേഹിച്ച ഒരു വെക്തി മരിക്കുകയും അപ്പോൾ അയാൾ പെട്ടന് തന്റെ മുന്നിൽ വരുന്ന ഒരു സീൻ ആണ്. അതിന് ശേഷം ആണ് ആ ലിപ് ലോക്ക് രംഗം ചെയ്യുന്നത്. ആ രംഗം ചെയ്തത്തിൽ തനിക്ക് ഒരു തെറ്റും തോന്നിട്ടില്ല എന്നാൽ ആ രംഗം സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി അത് ഉപയോഗിച്ചു എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇന്നി ഇത്തരം രംഗങ്ങൾ ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ല എന്നാൽ ആലോചിച്ചു മാത്രമെ അത്തരം രംഗങ്ങൾ ചെയൂ എന്നും താരം വെളിപ്പെടുത്തി.