മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ആശാ ഉത്തമൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം. കൂടാതെ സമൂഹമാധ്യമങ്ങളിൽ അശ്വതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളുമൊക്കെ ഏറെ ചർച്ചയാകാറുമുണ്ട്. ആർ.ജെ മാത്തുക്കുട്ടിയുടെ സിനിമയിലൂടെ സിനിമാലോകത്തും അരങ്ങേറാനായിരിക്കുകയാണ് താരം. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കുഞ്ഞ് ജനിച്ചതിനുപിന്നാലെ മികച്ച നടിക്കുള്ള അവാർഡും അശ്വതിക്ക് ലഭിച്ചിരിന്നു.
ഇപ്പോളിതാ മൂത്തമകൾ പദ്മ തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കാണാൻ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വതി. പയ്യെ പയ്യെ അമ്മയുടെ ചാരെ തെല്ലു നാണത്തോടെ വന്നിരിക്കുന്ന പദ്മയും,ആദ്യമായി പദ്മയുടെ കൈകളിലേക്ക് ഇളയമകളെ കൈമാറുന്ന ദൃശ്യങ്ങളും അടങ്ങുന്ന വീഡിയോ ആണ് അശ്വതി പങ്കുവച്ചത്.
എല്ലാവരും കുഞ്ഞു വാവയെ കാത്തിരിക്കുകയായിരുന്നു . സ്വാഗതം ഞങ്ങളുടെ കുഞ്ഞശ്വതി. അശ്വതിയേക്കാൾ മികച്ച രീതിയിൽ അവൾ മിന്നിത്തിളങ്ങും തുടങ്ങി നിരവധി കമന്റ്സുകളിലൂടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത്തിഒന്നിനാണ് ശ്രീകാന്തിന്റെയും അശ്വതിയുടെയും ജീവിതത്തിലേക്ക് പുതിയ ഒരംഗം കൂടി വന്നെത്തുന്നത്.
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി ഇളയകുഞ്ഞിന് ജന്മം നൽകിയത്. “അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,” എന്നാണ് സന്തോഷ വാർത്തയുടെ ക്യാപ്ഷ്യനായി അശ്വതി നൽകിയിരുന്നത്