വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർക്കിടയിൽ സെൻസേഷൻ ആയ പേരാണ് പ്രിയ വാര്യരുടെത്. അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ചുരുങ്ങിയ നാളുകൾ കൊണ്ട് താരം സോഷ്യൽ മീഡിയ സെൻസേഷൻ ആയി മാറുകയും ചെയ്തു. വൈകാതെ തന്നെ ബോളിവുഡിലും തമിഴിലും തെലുങ്കിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.
മലയാളത്തിലും പ്രിയയുടെ ചിത്രങ്ങൾ പുറത്തിറങ്ങി. ആരാധകരിപ്പോൾ പ്രിയയെഇരുകൈയും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ദീപാവലി നാളിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. വേറിട്ട സ്റ്റൈലിൽ ഗ്ലാമർസ് ലുക്കിൽ ആയിരുന്നു പ്രിയ ചിത്രങ്ങളിലെത്തിയത്.
ദീപാവലിനാളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി നിരവധി പേരായിരുന്നു. ബ്ലാക്ക് കളറിലുള്ള ഔട്ട്ഫിറ്റ് മനോഹരമായ ഡിസൈൻ ചെയ്തിരിക്കുന്നത് അമൃതയാണ്. പൊതുവേ സമൂഹമാധ്യമത്തിൽ ഗ്ലാമർസ് ഫോട്ടോഷോട്ടുകൾ പ്രിയ പങ്കു വയ്ക്കാറുണ്ട്.
താരത്തിന്റെ ചിത്രങ്ങൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയെടുക്കാറുമുണ്ട്. പതിവുപോലെതന്നെ ഇത്തവണത്തെ ഫോട്ടോഷൂട്ടും ആരാധകർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുത്തത്.