ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെയായി പ്രിയ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. നടിയുടെ ഏറ്റവും പുതിയ മലയാള ചിത്രമാണ് പ്രേക്ഷകർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ലൈവ് എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ മംത മോഹൻദാസ് പ്രിയ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വികെപി ആണ്. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിൽ പ്രിയ സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമൻറുകൾ താൻ ശ്രദ്ധിക്കാറില്ല എന്നും അതെല്ലാം ഒഴിവാക്കുകയാണ് പതിവെന്നും പക്ഷേ തൻറെ വീട്ടിൽ എല്ലാ നെഗറ്റീവുകളും പോസിറ്റീവുകളും ഒക്കെ നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരാളുണ്ടെന്നും അത് അമ്മയാണെന്നും പ്രിയ പറയുന്നു. താനൊരു ഫോട്ടോ പോസ്റ്റ് ചെയ്താൽ ഉടൻതന്നെ അതിനു താഴെ വരുന്ന എല്ലാ കമന്റുകളും അമ്മ വായിച്ചു നോക്കാറുണ്ട്. ചിലപ്പോഴൊക്കെ തന്നോട് അതിനെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ട്.
ഈയടുത്ത് സിനിമയുടെ ഭാഗമായി പുറത്തുവന്ന ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ ഒക്കെ പോസ്റ്റ് നല്ലതാണെന്നു അമ്മ പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ ചില കമന്റുകൾ കാണുമ്പോൾ അമ്മയ്ക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷേ തൻറെ സ്വപ്നത്തെക്കുറിച്ച് അവർക്ക് അറിയാവുന്നതുകൊണ്ട് എന്റെ സ്വപ്നത്തോടൊപ്പം അവരും കൂട്ടുനിൽക്കുകയാണെന്ന് പ്രിയ അഭിമുഖത്തിൽ മനസ്സുതുറന്നു.