മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത താര സുന്ദരിയാണ് ശ്വേത മേനോൻ. തൊണ്ണൂറുകളിളെ ആരംഭത്തോട് കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
മമ്മുട്ടി നായകനായ സിനിമയിൽ ആണ് താരം ആദ്യമായി അഭിനയ മേഖലയിൽ എത്തിയത് എന്നാൽ തുടക്കകാരി എന്ന നിലയിൽ ആദ്യ സിനിമയിൽ വേണ്ടത്ര താരം ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ വേണം പറയാൻ. അതിന് ശേഷം പുറത്തിറങ്ങിയ സിനിമയിൽ താരത്തെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും ആരംഭിച്ചു. എന്നാൽ മലയാളികൾ വേണ്ടത്ര താരത്തെ ഏറ്റെടുത്തില്ല അത് കൊണ്ടാണ് താരം പിനീട് അഭിനയം ഇടവേള എടുത്ത മോഡലിംഗ് രംഗത്തേക്ക് അരങ്ങേറിയത്.
അതിന് ശേഷം താരം മോഡലിംഗ് രംഗത്ത് ഒരുപാട് ശ്രദ്ധ നേടാൻ ആരംഭിച്ചു അവിടെ നിന്ന് ഒരുപാട് വമ്പൻ കമ്പനിയുടെ പരസ്യങ്ങളിൽ താരം അഭിനയിക്കുകയും തന്റെ സ്ഥാനം പരസ്യ മേഖലയിലും താരം നേടിയെടുത്തു. അങ്ങനെയാണ് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ കാമസൂത്രയിൽ താരം വേഷം ഇടുന്നത് ഈ പരസ്യം ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയിരുന്നു. എന്നാൽ ഒരുപാട് വിമർശനവും താരത്തെ തേടി എത്തിയിരുന്നു എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്തില്ല താരം തന്റെ കരിയറും മായി അഭിനയ ലോകത്ത് സജീവം ആയി തന്നെ ഉണ്ടായി. അങ്ങനെ ആദ്യമായി താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു സാക്ഷാൽ അമീർ ഖാന്റെ നായിക ആയിട്ടാണ് താരം എത്തിയത്. അതിന് ശേഷം കൈ നിറയെ സിനിമയായി താരം തെന്നിന്ത്യ ഒട്ടാകെ സജീവം ആവാൻ ആരംഭിച്ചു.
ഇന്ത്യൻ സിനിമയിൽ ഒട്ടുമിക്ക എല്ലാ ഭാഷയിലും അഭിനയിച്ച ശ്വേതക്ക് സിനിമയിൽ ഒരുപാട് ആൾക്കാരോട് ഇഷ്ടവും ക്രഷും തോന്നീട്ട് ഉണ്ടെന്നും താരം പറയുകയുണ്ടി. പണം ഉണ്ടാകാൻ വേണ്ടി ഒരുപാട് സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോൾ തനിക്ക് തോന്നാറുണ്ട് അങ്ങനെഉള്ള സിനിമയിൽ അഭിനയേണ്ടായിരുന്നു എന്ന്. തനിക്ക് വികാരങ്ങൾ പെട്ടന് വരാറുണ്ട് അത് കോണ്ട് തന്നെ തനിക്ക് സിനിമയിൽ ഒരുപാട് പേരോട് ക്രഷും ഇഷ്ടവും തനിക്ക് തോണീട്ടുണ്ട് എന്നാണ് താരം തുറന്ന് പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ ഈ വാക്കുകൾ.