മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്ത നായര്‍-ഭാര്‍ഗവി അമ്മ ദമ്പതികളുടെ മകളായിട്ട് കായം കുളത്ത് ജനിച്ചു. മഹേശ്വരി അമ്മയെന്നാണ് കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ചു. 10-ാം വയസില്‍ നാടകരംഗത്ത് എത്തി. ഗീതയുടെ ബലി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നാടകസംഘമായ കെപിഎസിയില്‍ ചേര്‍ന്നു. ഇതോടെ പേര് ലളിത എന്നാക്കി. പിന്നീട് കെപിഎസി ലളിത എന്ന് പേര് സ്വീകരിച്ചു. നാടകത്തില്‍ തിളങ്ങി പിന്നീട് സിനിമയിലുമെത്തി. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘കൂട്ടുകുടുബം’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ കെപിഎസി ലളിത അഭിനയിച്ചു. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്യ്തു. 1998ല്‍ ഭര്‍ത്താവ് മരിച്ചതിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം 1999ല്‍ വീണ്ടും ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവും, സംവിധായകനുമായ സിദ്ധാര്‍ത്ഥാണ് മകന്‍. മകള്‍ ശ്രീക്കുട്ടി.
ഇപ്പോളിതാ ലളിത നടൻ ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ദിലീപ് തന്നെ എന്നും ആവശ്യങ്ങൾ അറിഞ്ഞ് സഹായിച്ചിട്ടുണ്ട് , ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കാൻ ദിലീപ് കഴിഞ്ഞേ ഉള്ളു ..എന്റെ മനസ് വിഷമിക്കുവോ കണ്ണ് നിറയുവോ ചെയ്‌താൽ ദിലീപ് അപ്പൊ വിളിക്കും എന്താ ചേച്ചി കാര്യം എന്ന് ചോദിച്ച്. എന്റെ മോളുടെ കല്യാണ നിശ്ചയത്തിന് ഒരു രൂപ പോലുമില്ലാതെ വിഷമിക്കുന്ന സമയത്ത് നിശ്ചയത്തിന്റെ തലേ ദിവസം ദിലീപ് വീട്ടിൽ പൈസ എത്തിച്ചിട്ടുണ്ട്. ഞാൻ ഇതിനെക്കുറിച്ച് ദിലീപിനോട് ചോദിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ എല്ലാം കണ്ടറിഞ്ഞ് ദിലീപ് സഹായിക്കുകയായിരുന്നു. അതുപോലെ തന്നെ വിവാഹത്തിന് രണ്ട് ദിവസം മുൻപ് വീണ്ടും വിളിച്ച് ദിലീപ് ചോദിച്ചു “കാശൊക്കെ റെഡി ആയോ മുതലാളി” എന്ന്. ഞാൻ പറഞ്ഞു ഒന്നുമായില്ല ദിലീപേ എന്ന് മറുപടി പറഞ്ഞപ്പോൾ ദാ പൈസയുമായി ഒരാള് വീട്ടിലേക്ക് വരും എന്നായിരുന്നു ദിലീപ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ ഒരാൾ പണവും കൊണ്ട് വന്നു, എന്നാൽ ആ കാശ് ഇതുവരെ ദിലീപിന് കൊടുത്തിട്ടില്ല ദിലീപ് ചോദിച്ചിട്ടുമില്ല