സിനിമാ പ്രേമികൾ എന്നും ഓർത്തുവയ്ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച സൂപ്പർ താരമാണ് സുരേഷ് ഗോപി. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്നും ട്രോളുകളിൽ നിറയാറുണ്ട്. പലപ്പോഴും കടുത്ത രീതിയിൽ വിമർശനങ്ങളും താരത്തിനെതിരെ ഉയരാറുണ്ട്. അച്ഛനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ഗോകുൽ സുരേഷ് പ്രതികരിച്ചിരുന്നു.
”അച്ഛൻ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ അല്ല. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാർ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും വിമർശനങ്ങളാണ്. ഈ ജനത അച്ഛനെ അർഹിക്കുന്നില്ല” എന്നായിരുന്നു ഗോകുൽ പറഞ്ഞത്.
”എന്ത് ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ഒരു അഭിപ്രായം പറയാൻ ഞാൻ തയ്യാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോട് തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അത് എന്റെ അടുത്തെത്തിയിട്ടില്ല. ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണത്.””രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്.
ഈ പ്രശ്‌നങ്ങളൊന്നും അപ്പോഴുണ്ടാകില്ല. സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. മറ്റുള്ളവർ നമ്മെ കുറിച്ച് എന്ത് പറയുന്നു, മനസിലാക്കുന്നു എന്നതെല്ലാം അപ്രസക്തമായ കാര്യങ്ങളാണ്.”
”നമ്മൾ എന്തായിരിക്കണം എന്നത് നമ്മൾ തന്നെ നിശ്ചയിച്ചാൽ, അതിന് സത്യം കൂടുതൽ ആണെങ്കിൽ, മാലിന്യം ലവലേശം ഇല്ലായെങ്കിൽ ആ പാതിയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമി-കീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല” എന്നാണ് സുരേഷ് ഗോപി പറയുന്നത്.