തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രമുഖ നിർമ്മാതാവായ രവീന്ദർ അടുത്തിടെയായിരുന്നു പണം തട്ടിപ്പ് കേസിൽ ജയിലിൽ ആയത്. തമിഴ് സീരിയൽ താരം മഹാലക്ഷ്മിയും ഒത്തുള്ള വിവാഹത്തിന് പിന്നാലെയായിരുന്നു അറസ്റ്റും സംഭവിച്ചത്. ഇതിനിടയ്ക്ക് രവീന്ദറും മഹാലക്ഷ്മിയും തമ്മിൽ വേർപിരിഞ്ഞു എന്ന ഗോസിപ്പുകളും പുറത്തുവന്നു.
ഇപ്പോഴിതാ രവീന്ദർ ജയിലിൽ നിന്നും പുറത്തുവന്നതിനുശേഷം മഹാലക്ഷ്മിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രവീന്ദറിനു ജാമ്യം ലഭിച്ചത്. ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ വിവാദങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
താൻ നിരപരാധിയാണെന്നും കുടുംബം നൽകിയ പിന്തുണക്കുറിച്ചും ഇന്ത്യാ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിലൂടെ താരം മനസ്സ് തുറന്നു. മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാൻ എങ്ങനെ പറ്റുമെന്ന് എനിക്കറിയില്ല എന്നാണ് മഹാലക്ഷ്മി ജയിലിലേക്ക് പോയപ്പോൾ തന്നോട് ചോദിച്ചതെന്നും ഞാൻ കുറ്റബോധത്തോടെ ചോദിച്ചപ്പോൾ അവൾ പിരിഞ്ഞിരിക്കുന്നത് എങ്ങനെയെന്നാണ് ചോദിച്ചിരുന്നുവെന്നും മഹാലക്ഷ്മിയെ തന്നിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല എന്നും രവീന്ദർ പറഞ്ഞു.
രവീന്ദർ ജയിലിൽ ആയതിനു പിന്നാലെ ഇരുവരും തമ്മിൽ വേർപിരിഞ്ഞു വാർത്തകൾ നിരവധി വന്നിരുന്നു. സമൂഹമാധ്യമത്തിൽ മഹാലക്ഷ്മി ആദ്യ മൗനം പാലിച്ചിരുന്നുവെങ്കിലും പിന്നീട് പോസ്റ്റുകൾ ഒക്കെ പങ്കുവെക്കാൻ തുടങ്ങിയിരുന്നു. ഇതിനു താഴെയും നിരവധി പേരായിരുന്നു വിമർശനവുമായി രംഗത്തെത്തിയത്.