in ,

മിഠായി കഴിച്ചാൽ പുഴുപ്പല്ലു വരും:  ക്യൂട്ട് വീഡിയോയുമായി മഹാലക്ഷ്മി

മലയാളത്തിലെ ജന പ്രിയ നായകൻ ദിലീപിന്റെ കുടുംബത്തിലെ ഓരോ ചെറിയ കുഞ്ഞു സന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട് .ദിലീപിനും കാവ്യയ്ക്കും നൽകുന്ന പിന്തുണ തന്നെയാണ് മകൾ മീനാക്ഷിക്കും നൽകുന്നത് .രണ്ടാമത്തെ മകളായ മഹാലക്ഷ്മിയെ അധികം സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്താറില്ല. ഈ അടുത്ത് വിജയദശമി ദിനത്തിലാണ് താരം ഏറ്റവും അവസാനമായി കുഞ്ഞിൻറെ ചിത്രം പങ്കു വച്ചത്. ഇപ്പോഴിതാ കുടുംബം ഒരുമിച്ച് ദുബായിലെത്തിയപ്പോൾ ഉള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.

കുടുംബസമേതം ദുബായിൽ എത്തിയപ്പോൾ ആരോ പകർത്തിയ വീഡിയോ ആണിത്. ദിലീപിന്റെയും കാവ്യയുടെയും മടിയിൽ മഹാലക്ഷ്മി ഇരിക്കുന്നത് വീഡിയോയിൽ കാണാം. ദിലീപും കാവ്യയും ദുബായിലെ ദേ പൂട്ട് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ വഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

കുടുംബവിശേഷങ്ങൾ അധികമൊന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറില്ല.മകൾ മീനാക്ഷി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് ഈ അടുത്ത കാലത്താണ്. മഹാലക്ഷ്മിയുടെ പുതിയ വീഡിയോയിൽ കുഞ്ഞിൻറെ ശബ്ദം കേൾക്കാം, ഇതാദ്യമായാണ് മകളുടെ ശബ്ദം പ്രേക്ഷകർ കേൾക്കുന്നത്.

View this post on Instagram

Shared post on

Written by admin

ഗ്ലാമർ ലുക്കിൽ മാസ്സായി എസ്തർ.പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. ചിത്രങ്ങൾ കാണാം.. !!

കളി തരുമോ എന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവരോട്, തരില്ല പറഞ്ഞാൽ അവിടെ നിർത്തി പൊക്കോണം…. ദിയ സന. !!