in

വരുന്നതൊക്കെ സോഫ്റ്റ് ആയ കഥാപാത്രങ്ങൾ : ജോസഫിന് ശേഷം കരിയർ മാറിമറിഞ്ഞതിനെകുറിച്ച് ആത്മീയ

ജോജു ജോർജ് പ്രധാന കഥാപാത്രമായ ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആത്മീയ. ചിത്രത്തിലെ വളരെ സോഫ്റ്റ് ആയ കഥാപാത്രം താരത്തിന് നിരവധി ആരാധകരെയും ഉണ്ടാക്കിക്കൊടുത്തു.

എന്നാൽ ജോസഫ് എന്ന ചിത്രത്തിന് ശേഷം തനിക്ക് വരുന്നതൊക്കെ സോഫ്റ്റ് ആയ കഥാപാത്രങ്ങൾ ആണെന്നാണ് നടി ഇപ്പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.നിരഞ്ജൻ മണിയൻപിള്ള രാജുവും ആത്മീയയും കേന്ദ്ര കഥാപാത്രമാകുന്ന അച്ഛൻ ഒരു വാഴ നട്ടു എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലൂടെയാണ് നടി മനസ്സ് തുറന്നത്.

2009 ലാണ് സിനിമയിൽ സജീവമാകുന്നത് എങ്കിലും ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ആത്മീയ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരി ആവുന്നത്.  ചിത്രത്തിലെ വളരെ പാവം സ്വഭാവമുള്ള ഒരു കഥാപാത്രമായിരുന്നു നടിയെ തേടിയെത്തിയത്. പിന്നീട് അങ്ങോട്ടുള്ള ചിത്രങ്ങൾ എല്ലാം അത്തരത്തിലുള്ള ഒരു സ്വഭാവ ക്യാരക്ടറയായിരുന്നു താരത്തിന് ലഭിച്ചത്. സ്റ്റീരിയോറ്റൈപ് വേഷങ്ങളിലേക്ക് ഒതുങ്ങി പോകുന്നു എന്ന് ആത്മീയ തന്നെ അഭിമുഖങ്ങളുടെ പറഞ്ഞു. ബോൾഡായ വേഷം കിട്ടാൻ ആഗ്രഹിക്കുന്നുണ്ട് എന്നും അഭ്യൂഹം എന്ന ചിത്രത്തിലാണ് അത്തരത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ തേടിയെത്തിയതൊന്നും താരം പറഞ്ഞു.

കൂടാതെ സിനിമയിൽ ഡാൻസ് കളിക്കാൻ തനിക്ക് ഒട്ടും അറിയില്ലന്നും ഗദ്യന്തരം ഇല്ലാതെ വരുമ്പോൾ ആണ് ഡാൻസ് കളിച്ചു പോകുന്നതെന്നും താരം വ്യക്തമാക്കി. സിനിമയാണ് എല്ലാം എന്നും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആത്മീയ പറയുന്നു.

Written by amrutha

ഇതാണ് ജൂനിയർ നരേൻ!!!! കുടുംബസമേതം ആരാധകർക്ക് ഓണാശംസകൾ നൽകി നരേൻ

കുട്ടിമണിയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോള്‍ പ്രേക്ഷകര്‍  വഴിപാടുകളൊക്കെ ചെയ്തിരുന്നു: ശ്രീലയ