മിനി സ്ക്രീൻ ചാനലുകളിലൂടെ വേറിട്ട അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന വൻ ജനപ്രിയ പരിപാടിയിലൂടെ ആയിരുന്നു ലക്ഷ്മി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ഷോയിൽ എത്തുന്ന താരങ്ങൾക്ക് ഉള്ളതുപോലെ തന്നെ അവരെ കഴിഞ്ഞു ആരാധകർ ലക്ഷ്മിക്ക് ഉണ്ട്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലിലും ഒക്കെ താരം വളരെയധികം സജീവമാണ്. ചാനലിലൂടെ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെയും താരം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
ഡിസൈനർ ലഹങ്കയിൽ അത് സുന്ദരിയായാണ് ലക്ഷ്മി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഇളം പിങ്ക് കളറിലുള്ള ലഹങ്കയിൽ ഹെവിയായ ആഭരണങ്ങളും വളരെ കുറഞ്ഞ മേക്കപ്പമാണ് ധരിച്ചിരിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് ആരാധകർ നൽകുന്നത്.
സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ ഡിപ്രഷൻ കാലത്തെക്കുറിച്ച് ലക്ഷ്മി മനസ്സ് തുറന്നിരുന്നു. കുഞ്ഞിലെ മുതൽ ഏകാഗ്രത നഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നുവെന്നും അതിനുവേണ്ടി ഡോക്ടറെ വരെ കണ്ടിട്ടുണ്ട് എന്നും ലക്ഷ്മി പറയുന്നു. ഇപ്പോഴും പല സമയങ്ങളിലും ഡിപ്രഷൻ നേരിടാറുണ്ട് എന്നും അപ്പോഴൊക്കെ അത് മറികടക്കാൻ ധൈര്യം കാണിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.