കോമഡിയും ക്യാരക്ടർ റോളുകളെല്ലാം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിൽ വരെ നീരജ് ഇതിനോടകം തിളങ്ങി കഴിഞ്ഞു.
ആർ ഡി എക്സ് ആണ് നീരജന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നപുതിയ ചിത്രം. ഷൈൻ , ആൻറണി വർഗീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോൾ മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തതിനെക്കുറിച്ചും മോളിവുഡിനെക്കുറിച്ചും ബോളിവുഡിനെ കുറിച്ചും നടൻ താരതമ്യവും പറഞ്ഞിരിക്കുകയാണ്.
ഒരേ ടൈപ്പ് കഥാപാത്രങ്ങൾ മാത്രം സ്ഥിരമായി ലഭിച്ചതു കൊണ്ടായിരുന്നു മലയാളത്തിൽ നിന്നും ഇടവേള എടുത്തത്. അങ്ങനെയാണ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചത്. ഇപ്പോൾ തിരിച്ചുവന്നത് വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചത് കൊണ്ടാണെന്നും താരം ധന്യാ വർമയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ അറിയിച്ചു.
മലയാള സിനിമയും ബോളിവുഡ് സിനിമകളും രണ്ടും വലിയ വ്യത്യാസമുണ്ട് എന്നും രണ്ട് ഇൻഡസ്ട്രിയിലെ താരങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി വളരെ വ്യത്യാസമാണെന്നും താരം പറഞ്ഞു മലയാളത്തിൽ സ്ക്രിപ്റ്റ് ഒക്കെ ചോദിച്ചിട്ടുണ്ടെങ്കിൽ ആളുകൾ കളിയാക്കുമായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഒരു അഭിപ്രായം പറയാൻ ആളുകൾ സമ്മതിക്കാറില്ല. പക്ഷേ ഫാമിലി മാനിൽ അഭിനയിക്കുമ്പോൾ അനുഭവം വളരെ വേറിട്ടതായിരുന്നു. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാമായിരുന്നു. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ടെന്ന് നീരജ് പറഞ്ഞു.