സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ ആണ് പ്രവീൺ. സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയ ഒരു മനുഷ്യൻ കൂടിയാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവവും കൂടതെ പ്രശ്നങ്ങളും തുറന്ന് പറയുകയാണ് പ്രവീൺ. പെണിന്റെ ജീവിതത്തിൽ നിന്ന് ആണിന്റെ ജീവിത്തിലേക്ക് മാറിയതിനെ കുറച്ച് പ്രവീൺ പറയുന്നത് ഇങ്ങനെ.
പ്രവീണിനെ എല്ലാവരും അറിയാനും ശ്രദ്ധിക്കാനും ആരംഭിക്കുന്നത് സോഷ്യൽ മീഡിയയിൽ കൂടിയാണ്. ഇപ്പോൾ മിസ്റ്റർ തൃശൂരിൽ നിന്ന് മിസ്റ്റർ കേരളയിലേക്ക് എത്താൻ ഒരുപാട് വെല്ലുവിളികൾ പ്രവീൺ എറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഹോർമോണിന്റെ ചികിത്സയും കൂടതെ സമൂഹത്തിൽ നിന്നുള്ള ഒറ്റപെടുത്തലും കൊണ്ട് അവൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്നാൽ അവന്റെ മുന്നിൽ അവന്റെ ലക്ഷ്യം അത് വലുതായിരുന്നു അതിനായി ഒരുപാട് പരിശ്രമിക്കാനും പ്രവീൺ തയ്യാറായിയിരുന്നു. എന്നാൽ അതിനൊക്കെ പൊരുതി നേടിയ വിജയം കൂടിയാണ് ഇത്. ഒരു വിഭാഗം ജനതയുടെ കൂടി വിജയം കൂടിയാണ് ഇത്. പൊരുതി നേടിയ വിജയം ആണ്. എന്നാൽ ഇപ്പോൾ ഇതാ തന്റെ ജീവിത കഥ വെളിപ്പെടുത്തിയിരിക്കുകയാണീ പ്രവീൺ.
താൻ പെണ്ണല്ല ഒരു ആൺ കുട്ടിയാണ് എന്ന് തന്റെ അമ്മയോട് അദ്യം പറയാൻ സഹായിച്ചത് തന്നെ പഠിപ്പിച്ച ടീച്ചർ ആണെന്നാണ് പ്രവീൺ പറയുന്നത്. ടീച്ചർ ഒരുപ്പാട് ഉപേദശങ്ങൾ നൽകി അതൊരു രോഗം അല്ലെന്നും കൂടതെ കൗൺസിലിംഗ് നൽകുകയും ചെയ്തു. അങ്ങനെ പത്താം ക്ലാസിൽ പഠനം നിലയ്ക്കുകയും ചെയ്തു. ശേഷം പ്രൈവറ്റ് ആയി പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ആദ്യമായി തനിക്ക് പീരിഡ്സ് വന്നപ്പോൾ അത് തനിക്ക് ഉൾകൊള്ളാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരന്നു എന്നും ഏറ്റവും വെറുക്കുകപ്പെട്ട ദിവസങ്ങൾ കൂടിയാണ് അതെന്നും പ്രവീൺ പറഞ്ഞു. തന്റെ മാറിടം മുറിച്ചു കളഞ്ഞാലോ വരെ മനസിൽ ആലോചിച്ചിരുന്നു എന്നും പറയുകയുണ്ടായി. ഇതൊക്കെ ക കാരണം ഡിഗ്രിയിൽ പഠനം നിർത്തുകയും ശേഷം ദയ എന്ന കല സംഘടനയിൽ ചേരുകയും അതിൽ നിന്നും ലഭിച്ച പണം കൊണ്ട് സെക്സ് റിഅസൈൻമെന്റ് സർജറി ചെയ്യാൻ തീരുമാനിക്കുകയും ആ സമയത്ത് കൂടെ എല്ലാത്തിനും ഉണ്ടായത് അമ്മയാണ് എന്നാണ് പ്രവീൺ പറയുന്നത്. ഓപറേഷൻ എല്ലാം കഴിഞ്ഞു വീണ്ടും തൃശൂർ എത്തിയപ്പോൾ അന്ന് ബോഡി ബിൽഡിങ് കഴിവ് ഉണ്ടെന്ന് മനസിലാക്കി അതിലേക്ക് തിരിയുന്നത്.. കേരള ചരിത്രത്തിൽ അദ്യം ആയിട്ടാണ് ഒരു ട്രാൻസ്ജൻഡർ വിഭാഗത്തിൽ mr തൃശൂർ നേട്ടം കൈവരിക്കുന്നത്.