മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടി നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.സത്യജിത്ത് റേ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ത്യൻ ഡ്രാമ ചിത്രമായ ചാരുലതയായാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.
രവീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ അടിസ്ഥാനമാക്കി കഥാപാത്രങ്ങളെ പുതിയതായി കാണാനും അവയിൽ പുതിയൊരു കഥ പുറത്തെടുക്കാനുള്ള ശ്രമമാണ് താൻ നടത്തിയത് എന്നും അത് വിജയിച്ചിരിക്കുന്നു എന്നും നടി സോഷ്യൽ മീഡിയയിലൂടെ എഴുതിയിട്ടുണ്ട്.
ബംഗാളി പെൺകുട്ടികളുടെ അതേ സൗന്ദര്യവും വസ്ത്രധാരണവുമാണ് താരം ചിത്രത്തിലും പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ചാരുലതയായി കാണാൻ അതിസുന്ദരിയായിട്ട് ഉണ്ടെന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്.
നടിയുടെ വാക്കുകൾ ഇങ്ങനെ ചാരുലത (ബംഗാളി: চারুলতা,)സത്യജിത് റേ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ത്യൻ ഡ്രാമ ഫിലിം. രവീന്ദ്രനാഥ ടാഗോറിന്റെ നസ്തനിർ എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാപാത്രങ്ങളെ പുതിയതായി കാണാനും അവയിൽ നിന്ന് ഒരു പുതിയ കഥ പുറത്തെടുക്കാനുമുള്ള ശ്രമമാണ് റീമാജിൻ.പക്ഷേ, മൂലകൃതികളുടെ ദൃശ്യസത്ത നിലനിർത്തിക്കൊണ്ട് കൗതുകകരമായ സമീപനത്തോടെയുള്ള പുനർവ്യാഖ്യാനങ്ങളാണ് എല്ലാം.