in

സെലിബ്രിറ്റി ആയതുകൊണ്ട് അടിപൊളി ജീവിതമാണെന്നൊന്നും ആരും കരുതണ്ട!!! ഡിപ്രഷനിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്: ലക്ഷ്മി നക്ഷത്ര

ഫ്ലവേഴ്സ് ചാനലിൽ സംപ്രെക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഹിറ്റ് ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത അവതാരികയാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയായും അവതാരിക ആയും ഇതിനുമുമ്പും പ്രേക്ഷകർക്കും മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം സ്വീകാര്യത നേടിയെടുത്തത് സ്റ്റാർ മാജിക് എന്ന ഹിറ്റ് ഷോയിലൂടെയാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് അവതാരിക ലക്ഷ്മി നക്ഷത്ര. എപ്പോഴും കാണുന്ന പോലെ തമാശ നിറഞ്ഞൊരു വീഡിയോയല്ല ഇത്തവണ പോസ്റ്റ് ചെയ്യുന്നതെന്ന് എന്നായിരുന്നു താരം ആദ്യമേ വീഡിയോയിലൂടെ വ്യക്തമാക്കിയത്.

ഞാനടക്കം പലരും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്‌നങ്ങളുടെ പരിഹാരം, ആര്‍ടിസ്റ്റായത് കൊണ്ട് ഒരു പ്രശ്‌നങ്ങളുമില്ലാതെ ഹൈഫൈ ജീവിതമാണ് ഞങ്ങളുടേതെന്നായിരിക്കും സമൂഹം കരുതുന്നത്. അങ്ങനെയല്ല, നമ്മുടേതായ രീതിയില്‍ നമുക്കും പ്രശ്‌നങ്ങളുണ്ട്. ഡിപ്രഷന്‍ സ്റ്റേജിലൂടെയൊക്കെ കടന്നുപോയ വ്യക്തിയാണ് ഞാന്‍ എന്നും താരം മീഡിയയിലൂടെ കൂട്ടിച്ചേർത്തു.

​ചെറുതായിരുന്നപ്പോള്‍ ഏകാഗ്രത കിട്ടാതെ മാതാപിതാക്കൾ തന്നെക്കൊണ്ട് ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുകാര്യത്തില്‍ മാത്രമായി ശ്രദ്ധിക്കാനൊന്നും അന്നൊന്നും പറ്റാറുണ്ടായിരുന്നില്ല മനസ് ചെറുതായൊന്ന് ഡൗണായി എന്ന് തോന്നിക്കഴിഞ്ഞാല്‍ ഒരാളെ കണ്ട് സംസാരിച്ചാല്‍ എന്റെ പ്രശ്‌നങ്ങളെല്ലാം മാറി എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

തിരക്കിട്ട് ജീവിതമാണ് തങ്ങളുടേത്. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് മനസ് ചെറുതായി ഡൗണാവുന്നു എന്ന് തോന്നുമ്പോള്‍ ഞാന്‍ നേരെ ഡോക്ടറിനെ വിളിക്കും. ഒരുപാട് സ്‌നേഹത്തോടെ എന്നെ വിളിച്ച് മോട്ടിവേറ്റ് ചെയ്യുമ്പോൾ കുറെയൊക്കെ ഞാൻ ഓക്കെ ആവാറുണ്ട്. നിസാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്ന കുട്ടിക്കാലം ആയിരുന്നു എനിക്കുണ്ടായിരുന്നത് . ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാല്‍ ഞാന്‍ കൊലപാതകിയായി, എന്നൊക്കെ ചിന്തിച്ചാൽ ടെൻഷൻ അടിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അച്ഛനും അമ്മയും എന്നെ ഡോക്ടറുടെ അടുത്തൊക്കെ കൊണ്ടുപോയിട്ടുള്ള അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

Written by amrutha

ഹണിയെ ഒരു നോക്കു കാണാൻ ആന്ധ്രയിൽ തടിച്ചുകൂടിയത് വൻ ജനസാഗരം!!! തിക്കുംതിരക്കും ട്രാഫിക് ബ്ലോക്ക്മായി മെട്രോ നഗരം

ദിലീപേട്ടൻ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് എന്നെ കണ്ടത്:  ജനപ്രിയ നായകനെ കുറിച്ച് നടി തമന്ന