in

ദുബായിലെ അത്യാഡംബര മെഹന്ദി പാർട്ടിയിൽ സ്റ്റൈലിഷ് ലുക്കിൽ സാനിയ!!!

സോഷ്യൽ മീഡിയയിൽ സജീവമായ താരസുന്ദരി സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. മിക്കപ്പോഴും നടി പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോഷൂട്ടുകളും പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ഇത്തവണ താരം പാർട്ടിവെയറിൽ സ്റ്റൈലിഷ് ലുക്കിലാണ് സോഷ്യൽ മീഡിയയുടെ മനംമയക്കിയിരിക്കുന്നത്. മെഹന്ദി പാർട്ടിയിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ദുബായിൽ ഒരു വിവാഹത്തിന് പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്രമുഖരൊക്കെ വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചടങ്ങിൽ ഏറ്റവും അധികം തിളങ്ങിയത് സാനിയ തന്നെയാണ്. ഓരോ ചടങ്ങുകളിലും താരം വ്യത്യസ്തതരം വസ്ത്രധാരണം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാറുണ്ട്.

ബാലതാരം ആയാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിട്ടും ഉണ്ട്.ഒടുവിൽ ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത് അതിനുശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ അന്യഭാഷയിലും താരം അഭിനയിക്കുന്നുണ്ട്.

നിരവധി ഫോട്ടോഷോട്ടുകൾ പങ്കുവെക്കുന്ന സാനിയക്ക് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് . എന്നാൽ സോഷ്യൽ മീഡിയയിലൂടെ വരുന്ന വിമർശനങ്ങൾ ഒക്കെ നടി തക്ക മറുപടി നൽകി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്..

Written by amrutha

‘നീ കൊള്ളാമല്ലോടി പെണ്ണെ’…കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ‘ഗൗരി കിഷൻ’….!!!

സർവ്വാഭരണ വിഭൂഷിതയായി നവ വധുവിനെ പോലെ സീമ വിനീത്!!! കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ