ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടിയാണ് റെബേക്ക സന്തോഷ്. ടിവി സീരിയലുകളിലൂടെയാണ് പിന്നീട് താരം തിളങ്ങിയത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പരമ്പര അവസാനിച്ചെങ്കിലും കാവ്യയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. സംവിധായകന്‍ ശ്രീജിത്ത് വിജയനും റബേക്കയും ഏറെ കാലമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. അന്ന് മുതല്‍ എന്നാണ് വിവാഹം എന്ന ചോദ്യം നടി കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അതിനൊക്കെ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് റബേക്ക.
”പത്ത് വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് കുഞ്ഞികൂനന്‍ എന്ന കുട്ടികളുടെ സീരിയലില്‍ അഭിനയിച്ചു. പത്താം ക്ലാസില്‍ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനില്‍ അഭിനയിക്കുന്നത്. അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയത്. കസ്തൂരിമാനിന്റെ ലൊക്കേഷനെ കുറിച്ച് പറഞ്ഞാലും തീരില്ല. മൂന്നര വര്‍ഷത്തോളം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പതിനഞ്ച് ദിവസം വീട്ടിലും ബാക്കി പതിനഞ്ച് ദിവസം ഷൂട്ടിലും ആയിരിക്കും.
എന്റെ പാഷന്‍ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാന്‍ ഇഷ്ടമാണ്. സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സിനിമയിലേക്കും അവസരം കിട്ടിയാല്‍ ഒന്നല്ലേ ചെയ്യാന്‍ പറ്റു. അവിടെ സിനിമ നഷ്ടപ്പെടുത്തി എന്നത് കൊണ്ട് എനിക്ക് സങ്കടമൊന്നും വരില്ല. കാരണം കസ്തൂരിമാന്‍ സീരിയലിലെ കാവ്യയായി വന്നത് കൊണ്ടാണല്ലോ പ്രേക്ഷകര്‍ എന്ന സ്വീകരിച്ചത്.
പ്രണയം ഉണ്ട്. പ്രണയം ഇല്ലാത്തവര്‍ ആരാണ് ഉള്ളത്. ഞാന്‍ എന്‍ഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയന്‍ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങള്‍ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് വിവാഹനിശ്ചയം നടത്തി. വിവാഹം ഇനി ഉടനെ ഉണ്ടാവുമോന്ന് ഞാന്‍ പോലും പ്രതീക്ഷിക്കുന്നില്ല. പുള്ളിയ്ക്ക് തന്നെ എന്നായിരിക്കും കല്യാണം എന്ന് അറിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പുള്ളി ഒരു പ്രോജ്രക്ടിന്റെ തിരക്കിലാണ്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക.
‘വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്. പുള്ളിക്കാരന്‍ ഒത്തിരി മാറിയിട്ടുണ്ട് സീരിയലിലെ നായകനായ ശ്രീറാം. നന്നായി കൗണ്ടര്‍ അടിക്കും. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പുള്ളിയുടെ കൗണ്ടര്‍ വരിക. പക്ഷേ നമ്മള്‍ അദ്ദേഹത്തോട് നല്ല കമ്പനി ആണെങ്കില്‍ മാത്രമേ അതുണ്ടാവുകയുള്ളു. കംഫര്‍ട്ട് സോണ്‍ അല്ലെന്ന് കണ്ടാല്‍ പിന്നെ പുള്ളി മിണ്ടത്തില്ല.