in

അയാൾ ചതിച്ചു,  മകളെ പോലും ഇതുവരെ കാണാൻ വന്നിട്ടില്ല: ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളുമായി സുവൈബത്തുൽ അസ്ലാമിയ

ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നായികയാണ് സുവൈബത്തുൽ അസ്ലാമിയ. കേരളത്തിലാണ് ജനിച്ചു വളർന്നെങ്കിലും ബിസിനസ്മായി താരം ദുബായിലാണ്  താമസം.  ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു നടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. പിന്നീട് അങ്ങോട്ട് സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു.

ദുബായിയെ കേന്ദ്രീകരിച്ചുള്ള ഒരുപിടി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കേക്ക് ബിസിനസ് ആരംഭിച്ചുകൊണ്ടാണ് താരം ബിസിനസ് മേഖലയിൽ തന്റേതായ ശ്രദ്ധ നേടിയെടുത്തത്.  ഇപ്പോഴത്തെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ ജീവിതത്തിൽ സംഭവിച്ച   ദുരനുഭവങ്ങളെക്കുറിച്ചുനടി മനസ്സ് തുറക്കുകയാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിത ആയിരുന്നുവെന്നും പക്ഷേ ആ വിവാഹബന്ധം അധികനാൾ നീണ്ടു പോയിരുന്നില്ല എന്നും നടി പറയുന്നു. ഭർത്താവ് ഒരു ഡ്രഗ് കേസിൽ അകപ്പെടുകയും തുടർന്ന് ജയിലിൽ ആവുകയും ചെയ്തു. അതിനുശേഷം വീട്ടുകാരുടെ നിർബന്ധപ്രകാരം രണ്ടാമതൊരു വിവാഹം കഴിക്കുകയായിരുന്നു.  ബഹ്റൈനിൽ ആയിരുന്നു വിവാഹം കഴിപ്പിച്ചയച്ചത്.

ഭർത്താവുമൊത്തു സന്തോഷമുള്ള ജീവിതം ആയിരുന്നു.  പിന്നീട് ആ ബന്ധവും പൊരുത്തക്കേടിലേക്ക് പോവുകയും പിന്നീട്  വേർപിരിയേണ്ട അവസ്ഥയിൽ എത്തി.  ആ വിവാഹബന്ധത്തിൽ ഒരു മകളാണ് ഉള്ളത്. ഇതുവരെ മകളെ കാണാൻ അച്ഛൻ വന്നിട്ട് പോലുമില്ല,  മകൾക്ക് മൂന്ന് വയസ്സായെന്നും നടി അഭിമുഖത്തിലൂടെ പറയുന്നു.

രണ്ടാമത്തെ വിവാഹബന്ധം വേർപെടുന്ന സമയത്ത് മാനസികമായി ഒരുപാട് തളർന്നുവെന്നും ആ സമയം ആത്മഹത്യക്ക് പോലും ശ്രമിച്ചിരുന്നതായും പിന്നീട് തന്നെയും മക്കളെയും വേണ്ടാത്ത ആളിനെ കുറിച്ച് ഓർത്ത് ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ലന്നും അവർക്ക് വേണ്ടി ജീവിക്കണമെന്നും ആഗ്രഹിച്ചു.  എപ്പോഴും വീട്ടുകാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ ബിസിനസ് ചെയ്തു സ്വന്തം കാലിൽ നിൽക്കാൻ തയ്യാറെടുക്കുകയായിരുന്നു.  ഇപ്പോൾ  സന്തോഷവതിയാണെന്നും സ്വന്തം കാലിൽ നിൽക്കാനുള്ള സമ്പാദ്യമുണ്ടെന്നും വളരെ സന്തോഷത്തിലാണ് ഇപ്പോൾ ജീവിക്കുന്നതെന്നും നടി അഭിമുഖത്തിലൂടെ പറഞ്ഞു.

Written by amrutha

നടി മിയ ഖലീഫ ബിഗ് ബോസിലേക്ക്: വൈൽഡ് കാർഡ് എൻട്രി സത്യമാകണയെന്ന് ആരാധകർ

എന്തുകൊണ്ട് പേരിനറ്റത്തെ ജാതി വാൽ മുറിക്കുന്നില്ല : വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി ഗൗതമി നായർ