മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.
ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന് മാത്രമാണ് മോഹൻലാൽ എഴുതിയിരിക്കുന്നത്. വ്യായാമത്തിന് എത്രത്തോളം മോഹൻലാൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നത് വീഡിയോയിൽ നിന്ന് വ്യക്തമാകും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന സിനിമയാണ് മോഹൻലാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു.
View this post on Instagram