നടി ദൃശ്യരഘനാഥിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കലോത്സവ വേദികളിൽ നിന്നും സിനിമയിലെത്തിയ താരം ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും അഭിനയിച്ച ശ്രദ്ധ നേടി. അതിനിടയ്ക്ക് മലയാളത്തിൽ നിന്നും മാറി തെലുങ്ക് ചിത്രങ്ങളിലും ദൃശ്യ സജീവമാവുകയായിരുന്നു. തെലുങ്കിലും അരങ്ങേറിയ ദൃശ്യയെ മലയാളി പ്രേക്ഷകർ അവസാനം കണ്ടത് ജയസൂര്യ ചിത്രം ജോൺ ലൂഥറിലാണ്. ക്ലിയോ പാട്രേയുടെ ലുക്കിൽ ഡ്രസ്സ് ചെയ്തിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
ദൃശ്യ രഘുനാഥ് തൻ്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ കുഞ്ഞു സന്തോഷ നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിലൂടെ കിടിലൻ മേക്കോവറുകളും പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കണ്ടും ആരാധകർ അമ്പരന്നിരിക്കുകയാണ്
ശാലീന സുന്ദരിയായാണ് ദൃശ്യയെ കൂടുതൽ മലയാളികൾ കണ്ടിട്ടുള്ളത്. പെട്ടെന്നൊരു ദിവസം താരം കിടിലൻ മേൽക്കോവറിൽ എത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ക്ലിയോപാട്രയായിട്ടാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഏറെ മനോഹാരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സൂം ഇൻ ഫോട്ടോഗ്രാഫിയാണ്.